തിരുവനന്തപുരം: രണ്ടുരൂപ സാമൂഹ്യസുരക്ഷാസെസ് ഈടാക്കിത്തുടങ്ങിയതോടെ കേരളത്തിൽ പെട്രോളിന് കർണാടകയിലെ വിലയേക്കാൾ ഏഴു രൂപ കൂടുതൽ നൽകണം. ഡീസലിന് പത്തുരൂപയാണ് കൂടുതൽ നൽകേണ്ടിവരുന്നത്.തമിഴ്നാട്ടിലും 2 മുതൽ 4 രൂപ വരെ വ്യത്യാസമുണ്ട്.
തിരുവനന്തപുരത്ത് ഇന്നലെ പെട്രോൾ വില 107.71 ൽ നിന്ന് 109.42 ആയി. ഡീസലിന് 96.52 ൽ നിന്ന് 98.24 രൂപയായും കൂടി.
കേന്ദ്രം അഞ്ച് രൂപ കുറച്ചതിന് പിന്നാലെ സംസ്ഥാനങ്ങളും വിലകുറച്ചതോടെ കർണാടകവുമായി അഞ്ചുരൂപയുടെയും വാറ്റ് നികുതിയിലെ വ്യത്യാസം മൂലം തമിഴ്നാടുമായി രണ്ടരരൂപയുടെയും വില വ്യത്യാസം ഉണ്ടായിരുന്നു. അതിന് പുറമെയാണ് ഇന്നലെ രണ്ടുരൂപയുടെ അധികസെസ് കേരളത്തിൽ ഏർപ്പെടുത്തിയത്. അതോടെ
കർണാടക അതിർത്തി പട്ടണങ്ങളായ ഗുണ്ടൽപേട്ട് (പെട്രോൾ 102, ഡീസൽ 87.95), കുട്ട (പെട്രോൾ 102.89, ഡീസൽ 89.13) എന്നിങ്ങനെയാണ് ഇന്ധനവില. തിരുവനന്തപുരത്തിനപ്പുറം നാഗർകോവിലിൽ പെട്രോളിന് 103.92രൂപയും ഡീസലിന് 95.55രൂപയും കോയമ്പത്തൂരിൽ പെട്രോളിന് 103.21രൂപയും ഡീസലിന് 94.81രൂപയും ആണ് വില.കാസർകോടിനപ്പുറം മംഗലാപുരത്താകട്ടെ പെട്രോളിന് 101.11രൂപയും ഡീസലിന് 87.11രൂപയും മാത്രമാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |