SignIn
Kerala Kaumudi Online
Tuesday, 30 May 2023 10.30 AM IST

'എന്റെ കേരളം' മെഗാ പ്രദർശനമേളയ്ക്ക് മറൈൻഡ്രൈവിൽ തുടക്കം

കൊച്ചി: സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയുമായ് 'എന്റെ കേരളം' പ്രദർശന- വിപണന- സാംസ്കാരിക മേളയ്ക്ക് മറൈൻ ഡ്രൈവിൽ തുടക്കമായി. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന വികസന നേർചിത്രത്തിനൊപ്പം വിപണനമേളയും കലാസാംസ്‌കാരിക പരിപാടികളുമായി വൈവിദ്ധ്യമായ മേള ആദ്യദിവസംതന്നെ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സംഗീതത്തിന്റെ മാന്ത്രികതയുമായി സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ നടന്ന തത്സമയ കലാപ്രകടനം ഉദ്ഘാടന രാവിനെ ആവേശഭരിതമാക്കി.
യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള നടക്കുന്നത്. 63680 ചതുരശ്രഅടി വിസ്തീർണത്തിൽ ഒരുക്കിയ മേളയിൽ വിവിധ സർക്കാർ വകുപ്പുകളുടെ 36 തീം സ്റ്റാളുകൾ ഉൾപ്പെടെ 170 സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദർശനത്തിൽ വിപണന സാദ്ധ്യതകൾക്കൊപ്പം സർക്കാർ സേവനങ്ങൾ അറിയുന്നതിനും ലഭ്യമാകുന്നതിനുമുള്ള അവസരവുമുണ്ട്.

രണ്ടാം ദിവസമായ ഇന്ന് സമകാലീക ശില്പശാലകൾക്ക് മേള വേദിയാകും. രാവിലെ 10.30ന് മാലിന്യ സംസ്‌കരണം മുന്നോട്ടുള്ള പാത എന്ന വിഷയത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ശില്പശാല നടക്കും. മേയർ എം. അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. കളക്ടർ എൻ. എസ്. കെ ഉമേഷ് അദ്ധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30 മുതൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കുടുംബശ്രീയും പ്രാദേശിക സാമ്പത്തിക വികസനവും, സ്ത്രീ തന്റേതായ ഇടം കണ്ടെത്തിയവൾ കുടുംബശ്രീ നേർചിത്രം, സ്ത്രീ നിഷ്‌ക്രിയയായ ഗുണഭോക്താവിൽനിന്ന് വികസന പ്രക്രിയയുടെ പങ്കാളി തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ നടക്കും. വൈകിട്ട് 7 ന് സംഗീതസംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തിൽ സംഗീതനിശ നടക്കും.

ലഹരി ഉപയോഗം പൊതുജനങ്ങൾക്കിടയിൽ എന്നിവിഷയത്തിൽ നാളെ ഉച്ചകഴിഞ്ഞ് 2ന് എക്‌സൈസ്, പൊലീസ് വകുപ്പ് ശില്പശാല സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ ഉദ്ഘാടനം ചെയ്യും. പുനർജനി ഹോമിയോ സെമിനാർ, 'ലഹരിവിരുദ്ധ അനുഭവസാക്ഷ്യം' , നാടൻ പാട്ട്, ഫ്ളാഷ് മോബ്, ഓട്ടൻതുള്ളൽ, മൂകാഭിനയം, മാജിക് ഷോ തുടങ്ങിയവയും സംഘടിപ്പിക്കും. വൈകിട്ട് 7ന് ദുർഗാ വിശ്വനാഥും ബിബിൻ സേവ്യറും നയിക്കുന്ന ഗാനമേള അരങ്ങേറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ENT KERALAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.