തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിന് വീടുകളിൽ പോയി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിന് സംവിധാനമേർപ്പെടുത്തി.കേന്ദ്രസർക്കാരിന്റെ ജീവൻ പ്രമാൺ പോർട്ടലുമായി ചേർത്താണിത് നടപ്പാക്കുക.നിശ്ചിത ഫീസ് ഇൗടാക്കി തപാൽ വകുപ്പാണ് പെൻഷൻകാരുടെ വീടുകളിൽ പോയി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുക.പദ്ധതിക്ക് കഴിഞ്ഞദിവസം ചേർന്ന കെ.എസ്.ഇ.ബി.ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകി.കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ നൽകിയ അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |