SignIn
Kerala Kaumudi Online
Friday, 13 December 2019 1.41 PM IST

യതീഷ് ചന്ദ്രയുടെ മിന്നൽ പരിശോധന, ടി.പി വധക്കേസ് പ്രതി ഷാഫിയിൽ നിന്ന് രണ്ട് സ്മാർട്ട് ഫോണുകൾ പിടിച്ചു

mohammed-shafi

തൃശൂർ: വിയൂർ സെൻട്രൽ ജയിലിൽ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ നടന്ന റെയ്‌ഡിൽ ടി.പി വധക്കേസ് പ്രതി ഷാഫിയിൽ നിന്ന് ഉൾപ്പെടെ നാല് ഫോണുകൾ പിടിച്ചെടുത്തു. രണ്ട് ഫോണുകളാണ് ഷാഫിയുടെ കൈവശം ഉണ്ടായിരുന്നത്. ഫോണുകൾ കൂടാതെ കഞ്ചാവും മദ്യവും ഇവിടെ നിന്നും കണ്ടെടുത്തു. നേരത്തെയും ഷാഫിയിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.

കത്തിയും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. വിയൂർ ജയിലിൽ നടന്ന പരിശോധനയിലും രണ്ട് സ്മാർട്ട്ഫോണുകൾ കണ്ടെടുത്തിരുന്നു. ഇന്ന് പുലർച്ചെ നാല് മണിക്കാണ് വിയൂരിലേയും കണ്ണൂരിലേയും ജയിലുകളിൽ റെയ്‌ഡുകൾ നടന്നത്.

ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് കണ്ണൂർ ജയിലിൽ റെയ്‌ഡുകൾ നടന്നത്. ജയിലിൽ നിന്ന് മദ്യകുപ്പികളും ബീഡി പാക്കറ്റുകളും പിടിച്ചെടുത്തു. ഐ.ജി അശോക് യാദവ്, കണ്ണൂർ എസ് പി എന്നിവർ സിംഗിന് ഒപ്പം ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജയിലിനുള്ളിൽ ഇത്തരത്തിൽ അനധികൃതമായി വിവിധ സംഭവങ്ങൾ നടക്കുന്നുവെന്ന് നേരത്തെ തന്നെ ഋഷിരാജ് സിംഗിന് വിവരം ലഭിച്ചിരുന്നു. അതിനാലാണ് ഉടൻ തന്നെ റെയ്ഡ് നടത്തിയത്. മാത്രമല്ല തടവുകാരെ പ്രത്യേകം എസ്‌കോർട്ട് ഇല്ലാതെ പുറത്തും മറ്റും ജയിൽ അധികൃതർ വിടുന്നുവെന്നും മറ്റാളുകളുമായി ബന്ധപ്പെടാനും സംസാരിക്കാനും അനുവദിക്കുന്നതായും അദ്ദേഹത്തിന് പരാതി ലഭിച്ചിരുന്നു.ഇതിനെ തുടർന്ന് ഋഷിരാജ് സിംഗ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KANNUR JAIL, TP CHANDRASEKHARAN, KANNUR, PINARAYI VIJAYAN, RISHIRAJ SINGH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.