SignIn
Kerala Kaumudi Online
Monday, 09 December 2019 7.54 AM IST

കുറ്റം സമ്മതിച്ച് വിനായകൻ, മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ്

vinayakan

കൊച്ചി: യുവതിയോട് അശ്ലീലമായി സംസാരിച്ചുവെന്ന കേസിൽ കുറ്റം സമ്മതിച്ച് നടൻ വിനായകൻ. എന്നാൽ താൻ സംസാരിച്ചത് പുരുഷനോടാണെന്നാണ് വിനായകൻ പറയുന്നത്. സംഭാഷണത്തിന്റെ റെക്കാർഡിങ്ങിൽ കേൾക്കുന്ന ശബ്ദം തന്റേത് തന്നെയാണെന്ന് വിനായകൻ സമ്മതിച്ചിട്ടുണ്ട്. സംഭാഷണം നടക്കുന്ന സമയത്ത് വിനായകൻ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട സൈബർ സെല്ലിൽ നിന്നുമുള്ള വിവരം ലഭിക്കാൻ ഇനിയും വൈകും എന്നാണ് അറിയുന്നത്.എന്നാൽ കുറ്റപത്രം അധികം വൈകാതെ തന്നെ കൽപ്പറ്റ സി.ജി.എം കോടതിയിൽ പൊലീസ് സമർപ്പിക്കുമെന്നും പറയുന്നു. താൻ പുരുഷനോടാണ് സംസാരിച്ചതെന്നാണ് നേരത്തെയും വിനായകൻ പറഞ്ഞിരുന്നത്.

പൊതുപ്രവർത്തകയായ യുവതിയോട് അശ്ലീലമായി സംസാരിച്ചു എന്ന് പരാതി ലഭിച്ചതിനെ തുടർന്ന് നടൻ വിനായകനെതിരെ കൽപറ്റ പൊലീസ് കേസ് എടുത്തിരുന്നു. ഇതിനുപിന്നാലെ വിനായകനെ അറസ്റ്റ് ചെയ്ത് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. തനിക്കെതിരെയുള്ള ഉള്ള ആരോപണങ്ങൾ തുടക്കംമുതൽ തന്നെ നിഷേധിച്ചിരുന്ന വിനായകൻ യുവതിയെ തനിക്ക് അറിയില്ലെന്നും പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR VINAYAKAN, SEXUAL ABUSE, PHONE RECORDING, KALPATTA, WAYANADU
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.