SignIn
Kerala Kaumudi Online
Friday, 13 December 2019 1.39 PM IST

തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് ​സി​നി​മ​ ​ഇ​ത്ര​യേ​റെ​ ​മാ​റി​പ്പോ​യെ​ന്ന് ​മ​ന​സി​ലാ​യ​ത്,​ പുതിയ ചിത്രങ്ങളെ കുറിച്ച് പൂർണിമ മനസു തുറക്കുന്നു

poornima-indrajith

കാ​ല​ങ്ങ​ൾ​ക്ക് ​മു​മ്പേ​ ​മ​ല​യാ​ളി​ക​ൾ​ ​മ​ന​സി​ൽ​ ​പ​തി​പ്പി​ച്ച​ ​പേ​രാ​ണ് ​ന​ടി​ ​പൂ​ർ​ണി​മ​യു​ടേ​ത്.​ ​അ​ഭി​നേ​ത്രി​യാ​യും​ ​അ​വ​താ​ര​ക​യാ​യും​ ​കോ​സ്റ്റ്യൂം​ ​ഡി​സൈ​ന​റാ​യു​മൊ​ക്കെ​ ​കൈ​വ​യ്‌​ക്കു​ന്ന​ ​മേ​ഖ​ല​ക​ളി​ലൊ​ക്കെ​ ​പൂ​ർ​ണി​മ​ ​സ്വ​ന്തം​ ​പേ​ര് ​അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​അ​ഭി​ന​യി​ക്കാ​തി​രു​ന്ന​ ​പ​തി​നേ​ഴു​വ​ർ​ഷ​ങ്ങ​ളി​ലും​ ​ആ​രും​ ​ആ​ ​പേ​ര് ​മ​റ​ന്നി​രു​ന്നി​ല്ല.​ ​'​വൈ​റ​സ്"​ ​തി​യേ​റ്റ​റു​ക​ളെ​ ​സ്വ​ന്ത​മാ​ക്കു​മ്പോ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ടു​ന്ന​ത് ​പൂ​ർ​ണി​മ​യു​ടെ​ ​ര​ണ്ടാം​ ​വ​ര​വ് ​കൂ​ടി​യാ​ണ്.​ ​തി​രി​ച്ചു​ ​വ​ര​വി​ൽ​ ​മാ​റി​യ​ ​മ​ല​യാ​ള​ ​സി​നി​മ,​ ​ഇ​ട​വേ​ള,​ ​പു​തി​യ​ ​സി​നി​മ...​ ​പൂ​ർ​ണി​മാ​ ​ഇ​ന്ദ്ര​ജി​ത്ത് ​സം​സാ​രി​ക്കു​ന്നു.

എ​നി​ക്കു​ള്ള ​ ​അം​ഗീ​കാ​രം
തി​രി​ച്ചു​വ​ര​വി​ലും​ ​പ്രേ​ക്ഷ​ക​രി​ൽ​ ​നി​ന്ന് ​കി​ട്ടു​ന്ന​ ​സ്നേ​ഹം​ ​വ​ലി​യൊ​രു​ ​ഊ​ർ​ജം​ ​ത​ന്നെ​യാ​ണ്.​ ​ഇ​ട​വേ​ള​ ​ക​ഴി​ഞ്ഞ് ​മ​ട​ങ്ങി​യെ​ത്തി​ ​എ​ന്ന​തി​നേ​ക്കാ​ൾ​ ​ന​ല്ലൊ​രു​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്യാ​നാ​യി​ ​എ​ന്ന​തി​ലാ​ണ് ​ഞാ​ൻ​ ​കൂ​ടു​ത​ൽ​ ​സ​ന്തോ​ഷി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ൽ​ ​എ​ടു​ത്തു​പ​റ​യേ​ണ്ട,​ ​ന​മു​ക്കി​ട​യി​ൽ​ ​ത​ന്നെ​ ​ജീ​വി​ക്കു​ന്ന​ ​ഒ​രു​പാ​ട് ​വ്യ​ക്തി​ക​ളു​ണ്ട്.​ ​അ​വ​രെ​ ​സ​മൂ​ഹം​ ​ആ​ദ​രി​ക്കു​മ്പോ​ൾ​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​യു​ക​ ​എ​ന്ന​ത് ​ത​ന്നെ​ ​എ​ത്ര​യോ​ ​വ​ലി​യ​ ​കാ​ര്യ​മാ​ണ്.​ ​പൂ​ർ​ണി​മ​ ​ എ​ന്ന​ ​വ്യ​ക്തി​യേ​ക്കാ​ൾ​ ​പ്രേ​ക്ഷ​ക​ർ​ ​നെ​ഞ്ചി​ലേ​റ്റി​യ​ത് ​സ്‌​മൃ​തി​ ​ഭാ​സ്‌​ക​ർ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ്.​ ​

നി​പാ​ ​ബാ​ധി​ത​സ​മ​യ​ത്ത് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ച്ച​ ​ നാ​ലു​ ​മെ​ഡി​ക്ക​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​നി​ന്ന് ​പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് ​ രൂ​പ​പ്പെ​ടു​ത്തി​യ​ ​ക​ഥാ​പാ​ത്ര​മാ​ണ് ​സ്‌​മൃ​തി​ ​ഭാ​സ്‌​ക​റി​ന്റേ​ത്.​ ​ചി​ത്ര​ത്തി​ൽ​ ​ഞാ​നെ​ത്തു​ന്ന​ത് ​ഹെ​ൽ​ത്ത് ​സ​ർ​വീ​സ് ​ഡ​യ​റ​ക്‌​ട​ർ​ ​ആ​യാ​ണ്.​ ​യ​ഥാ​ർ​ത്ഥ​ ​ജീ​വി​ത​ത്തി​ലെ​ ​നാ​യ​ക​ന്മാ​രെ​യാ​ണ് ​വൈ​റ​സ് ​പ്രേ​ക്ഷ​ക​ർ​ക്ക് ​മു​ന്നി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​നി​പ​ ​ബാ​ധി​ച്ച​ ​സ​മ​യ​ത്ത് ​ഇ​വ​രോ​രു​ത്ത​രും​ ​എ​ന്തൊ​ക്കെ​ ​ചെ​യ്‌​തു​വെ​ന്ന് ​കൃ​ത്യ​മാ​യി​ ​മ​ന​സി​ലാ​ക്കി​യി​രു​ന്നു.​ ​അ​ത് ​സ്‌​മൃ​തി​ ​ഭാ​സ്‌​ക​റി​നെ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ഒ​രു​പാ​ട് ​സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.​ ​പി​ന്നെ​ ​ആ​ ​സി​നി​മ​യു​ടെ​ ​മൂ​ല്യം​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യാ​വു​ന്ന​താ​ണ്.​ ​പ്ര​ത്യേ​കി​ച്ച് ​ഒ​രു​ ​പ​രി​ച​യ​പ്പെ​ടു​ത്ത​ൽ​ ​വേ​ണ്ട.​ ​ഈ​ ​സി​നി​മ​യെ​യും​ ​ക​ഥാ​പാ​ത്ര​ത്തെ​യും​ ​ഞാ​നൊ​രു​ ​അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് ​കാ​ണു​ന്ന​ത്.​ ​ആ​ഷി​ഖ് ​എ​ന്നെ​ ​വ്യ​ക്തി​യെ​ ​ന​ന്നാ​യ​റി​യാം.​ ​ആ​ഷി​ഖ് ​എ​ന്ന​ ​സം​വി​ധാ​യ​ക​നെ​യും​ ​ഇ​ഷ്‌​ട​മാ​ണ്.​ ​ഇ​ങ്ങ​നെ​യൊ​രു​ ​ക​ഥാ​പാ​ത്ര​മു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​തുവേ​ണ്ടെ​ന്ന് ​വ​യ്‌​ക്കാ​ൻ​ ​ക​ഴി​യു​മാ​യി​രു​ന്നി​ല്ല.​ ​തി​രി​ച്ചു​വ​ര​വി​ൽ​ ​സ​മ​കാ​ലി​ക​ ​പ്ര​സ​ക്തി​യു​ള്ള,​​​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​ ​ക​ഥ​ ​പ​റ​ഞ്ഞ​ ​ഒ​രു​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​ക്കു​ക​ ​എ​ന്ന​ത് ​വ്യ​ക്തി​ ​എ​ന്ന​ ​നി​ല​യി​ലും​ ​ആ​ക്‌​ട​ർ​ ​എ​ന്ന​ ​നി​ല​യി​ലും​ ​വ​ലി​യൊ​രു​ ​ഭാ​ഗ്യ​മാ​യി​രു​ന്നു.

ഇ​താ​ണ് ​ ആ​ ​സ​മ​യം
പ​തി​നേ​ഴ് ​വ​ർ​ഷ​ങ്ങ​ൾ​ ​വ​ലി​യൊ​രു​ ​ഇ​ട​വേ​ള​യാ​ണെ​ന്ന് ​ഞാ​ൻ​ ​മ​ന​സി​ലാ​ക്കി​യ​ത് ​സ​ത്യ​ത്തി​ൽ​ ​വീ​ണ്ടും​ ​കാ​മ​റ​യ്ക്ക് ​മു​ന്നി​ലെ​ത്തി​യ​പ്പോ​ഴാ​ണ്.​ ​വീ​ട്ടി​ലെ​ല്ലാ​വരും​ ​സി​നി​മ​യി​ൽ​ ​ത​ന്നെ​യാ​ണ്.​ ​ഞ​ങ്ങ​ളു​ടെ​ ​ബ്രെ​ഡ് ​ആ​ൻ​ഡ് ​ബ​ട്ട​ർ​ ​സി​നി​മ​യാ​ണ്.​ ​അ​തു​കൊ​ണ്ട് ​സി​നി​മ​യു​ടെ​ ​എ​ല്ലാം​ ​അ​റി​യു​ന്നു​ണ്ടാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് ​സി​നി​മ​ ​ഇ​ത്ര​യേ​റെ​ ​മാ​റി​പ്പോ​യെ​ന്ന് ​മ​ന​സി​ലാ​യ​ത്,​​​ ​സി​നി​മ​ ​മാ​ത്ര​മ​ല്ല,​ ​ന​മ്മ​ളെ​ല്ലാ​വ​രും​ ​മാ​റി.​ ​അ​ത് ​പ്ര​ക​ട​മാ​യ​ ​മാ​റ്റം​ ​ത​ന്നെ​യാ​ണ്.​ ​ഞാ​നും​ ​പ്രേ​ക്ഷ​ക​നെ​ ​പോ​ലെ​ ​കൗ​തു​ക​ത്തോ​ടെ​യാ​ണ് ​അ​തി​നെ​ ​കാ​ണു​ന്ന​ത്.​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ഏ​റ്റ​വും​ ​ന​ല്ല​ ​കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ​ന​മ്മ​ൾ​ ​പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ലും​ ​പി​ന്നി​ലു​മെ​ല്ലാം​ ​ശ​ക്ത​മാ​യ​ ​മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.​ ​അ​ത് ​വീ​ണ്ടും​ ​അ​നു​ഭ​വി​ക്കു​മ്പോ​ഴാ​ണ് ​ആ​ ​മാ​റ്റം​ ​കൃ​ത്യ​മാ​യി​ ​മ​ന​സി​ലാ​വു​ക.​ ​ആ​കെ​ ​ഒ​രു​ ​വ​ർ​ഷ​മേ​ ​ഞാ​ൻ​ ​സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​പ​ക്ഷേ​ ​മാ​റി​ ​നി​ന്ന​പ്പോ​ഴും​ ​ഒ​രു​ ​ദി​വ​സം​ ​തി​രി​ച്ചു​വ​രും​ ​എ​ന്നെ​നി​ക്ക് ​ഉ​റ​പ്പാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​എ​പ്പോ​ൾ​ ​എ​ങ്ങ​നെ​ ​ഏ​ത് ​റോ​ൾ​ ​എ​ന്ന​തി​ൽ​ ​ഒ​രു​ ​തീ​രു​മാ​ന​മി​ല്ലാ​യി​രു​ന്നു.​ ​ഇ​പ്പോ​ഴാ​ണ​തി​ന്റെ​ ​സ​മ​യ​മാ​യ​ത്.

നോ​ ​പ​റ​യാ​ൻ​ ​ക​ഴി​യു​മാ​യി​രു​ന്നി​ല്ല
രാ​ജീ​വ് ​ര​വി​യു​ടെ​ ​'​തു​റ​മു​ഖം​"​ ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​ ആദ്യം ചെ​യ്യാ​മെ​ന്ന് ​സ​മ്മ​തി​ച്ച​ത്.​ ​രാ​ജീ​വ് ​ക​ഥ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ആ​ ​വേ​ഷം​ ​എ​നി​ക്ക് ​ച​ല​ഞ്ചിം​ഗാ​യി​ ​തോ​ന്നി​യ​ത് ​കൊ​ണ്ടാ​ണ് ​ സ​മ്മ​തം​ ​അ​റി​യി​ച്ച​ത്.​ ​എ​ന്നേ​ക്കാ​ൾ​ ​ഏ​റെ​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​ഒ​രു​ ​ക​ഥാ​പാ​ത്ര​മാ​ണ്.​ ​എ​ന്നി​ട്ടും​ ​എ​നി​ക്ക് ​നോ​ ​പ​റ​യാ​ൻ​ ​സാ​ധി​ച്ചി​ല്ല.​ ​ആ​ ​സ​മ​യ​ത്തു​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ആ​ഷി​ഖി​ന്റെ​ ​വി​ളി​ ​വ​ന്ന​ത്.​ ​എ​ന്റെ​ ​ക​ഥാ​പാ​ത്രം​ ​ഏ​താ​ണെ​ന്ന് ​ചോ​ദി​ക്കു​ക​ ​പോ​ലും​ ​ചെ​യ്യാ​തെ​ ​വൈ​റ​സ് ​ചെ​യ്യാ​മെ​ന്ന് ​സ​മ്മ​തി​ച്ചു.​ ​ഒ​രു​പ​ക്ഷേ​ ​ആ​ ​സി​നി​മ​ ​ഒ​ഴി​വാ​ക്കി​യി​രു​ന്നെ​ങ്കി​ൽ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ന​ഷ്‌​ട​ങ്ങ​ളി​ലൊ​ന്ന് ​അ​താ​കു​മാ​യി​രു​ന്നു.​ ​വേ​ഷം​ ​എ​ത്ര​ ​ചെ​റു​താ​ണെ​ങ്കി​ലും​ ​ആ​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​വു​ക​ ​എ​ന്ന​താ​യി​രു​ന്നു​ ​എ​നി​ക്ക് ​പ്ര​ധാ​നം.​ ​തു​റ​മു​ഖ​വും​ ​അ​ങ്ങ​നെ​ ​ത​ന്നെ​യാ​ണ്.​ ​ഏ​റെ​ ​പ്ര​ത്യേ​ക​ത​ക​ളു​ള്ള​ ​ഒ​രു​ ​സി​നി​മ​യാ​ണ​തും.​

​തു​റ​മു​ഖ​ത്തി​ന്റെ​ ​ഷൂ​ട്ട് ​കു​റ​ച്ച് ​ക​ഴി​ഞ്ഞേ​യു​ണ്ടാ​കൂ​വെ​ന്ന് ​ആ​ദ്യ​മേ​ ​പ​റ​ഞ്ഞി​രു​ന്ന​തു​കൊ​ണ്ട് ​ര​ണ്ടു​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​കു​റി​ച്ചും​ ​പ​ഠി​ക്കാ​ൻ​ ​ന​ല്ല​ ​സ​മ​യം​ ​കി​ട്ടി.​ ​വ്യ​ക്തി​പ​ര​മാ​യി​ ​ര​ണ്ടും​ ​എ​നി​ക്ക് ​ഹൃ​ദ​യ​ത്തോ​ട് ​ചേ​ർ​ക്കാ​ൻ​ ​ഇ​ഷ്‌​ട​മു​ള്ള​വ​യാ​ണ്.​ ​അ​തു​പോ​ലെ​ ​എ​ന്നെ​ ​കം​ഫ​ർ​ട്ട​ബി​ൾ​ ​ആ​ക്കാ​ൻ​ ​ആ​ഷി​ഖ് ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ച്ചി​രു​ന്നു.​ ​എ​ന്തൊ​ക്കെ​ ​പ​റ​ഞ്ഞാ​ലും​ ​ഇ​ത്ര​യും​ ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​ ​സ്വാ​ഭാ​വി​ക​മാ​യി​ട്ടും​ ​ഒ​രു​ ​ഉ​ത്ക​ണ്ഠ​യു​ണ്ടാ​ക്കും.​ ​അ​തി​നെ​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​അ​വ​ർ​ക്ക് ​ക​ഴി​ഞ്ഞു.

ഇ​ന്ദ്ര​നു​മാ​യി​ ​ഒ​രു​ ​സീൻ
തി​രി​ച്ചു​വ​ര​വി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കേ​ൾ​ക്കേ​ണ്ടി​ ​വ​ന്ന​ ​ചോ​ദ്യം​ ​ഇ​ന്ദ്ര​ജി​ത്തും​ ​പൂ​ർ​ണി​മ​യും​ ​ഒ​രു​മി​ച്ചു​ള്ള​ ​ചി​ത്ര​മാ​ണ​ല്ലോ​ ​വ​രു​ന്ന​ത് ​എ​ന്ന​താ​ണ്.​ ​ഇ​ന്ദ്ര​നും​ ​ഞാ​നും​ ​ത​മ്മി​ൽ​ ​ ഒ​ന്നി​ച്ചു​ള്ള​ ​ഒ​രു​ ​സീ​ൻ​ ​പോ​ലു​മി​ല്ല.​ ​ഞാ​നേ​റെ​ ​ബ​ഹു​മാ​നി​ക്കു​ന്ന,​​​ ​ഇ​ഷ്‌​ട​പ്പെ​ടു​ന്ന​ ​ന​ട​നാ​ണ് ​ഇ​ന്ദ്ര​ജി​ത്ത്.​ ​മ​ട​ങ്ങി​ ​വ​രു​മ്പോ​ൾ​ ​സ‌്ക്രീ​ൻ​ ​സ്‌​പെ​‌​യ്സ് ​ഷെ​യ​ർ​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ ​ഒ​രു​ ​ന​ട​നാ​ണ് ​അ​ദ്ദേ​ഹം.​ ​അ​ദ്ദേ​ഹ​ത്തി​ന് ​സി​നി​മ​യോ​ടു​ള്ള​ ​കാ​ഴ്‌​ച​പ്പാ​ടും​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​മാ​കാ​നെ​ടു​ക്കു​ന്ന​ ​എ​ഫർ​ട്ടും​ ​എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് ​കാ​ലാ​കാ​ല​ങ്ങ​ളാ​യി​ ​കാ​ണു​ന്നൊ​രാ​ളാ​ണ് ​ഞാ​ൻ.​ ​ആ​ ​എ​ന​ർ​ജി​ ​എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്നും​ ​എ​നി​ക്ക​റി​യാം.​ ​ഒ​രു​ ​ആ​ക്‌​ട​ർ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​ങ്ങ​നെ​യൊ​രു​ ​ആ​ഗ്ര​ഹ​മു​ണ്ട്.​ ​ഭാ​ര്യ​യും​ ​ഭ​ർ​ത്താ​വും​ ​എ​ന്ന​ ​ബ​ന്ധം​ ​അ​ല്ല,​​​ ​ആ​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്യാ​ൻ​ ​ഏ​റ്റ​വു​മ​നു​യോ​ജ്യ​മാ​യ​ ​അ​ഭി​നേ​താ​ക്ക​ൾ​ ​എ​ന്ന​ ​രീ​തി​യി​ൽ​ ​കാ​ണാ​നാ​ണി​ഷ്‌​ടം.​ ​പി​ന്നെ,​​​ ​ഞ​ങ്ങ​ൾ​ ​ ഒ​രു​മി​ച്ച് ​അ​ഭി​ന​യി​ക്കു​ന്ന​തി​ല​ല്ല​ല്ലോ​ ​പ്ര​സ​ക്തി.​ ​ര​ണ്ടു അ​ഭി​നേ​താ​ക്ക​ൾ​ ​അ​വ​രു​ടെ​ ​ജോ​ലി​ ​ഭം​ഗി​യാ​യി​ ​ചെ​യ്യു​ന്ന​തി​ല​ല്ലേ​ ​കാ​ര്യം.​ ​സം​വി​ധാ​യ​ക​ൻ​ ​ പ​റ​യു​ന്ന​തു​ ​പോ​ലെ​ ​ചെ​യ്യു​ക​യെ​ന്ന​താ​ണ് ​അ​വി​ടെ​ ​വ​ലു​ത്.

ഇ​നി​യും​ ​സി​നി​മ​ക​ളു​ണ്ടാ​കും
സി​നി​മ​ ​ചെ​യ്‌​തി​രു​ന്ന​ ​സ​മ​യ​ത്തും​ ​ഞാ​ൻ​ ​ഓ​ടി​ ​ന​ട​ന്ന് ​സി​നി​മ​ ​ചെ​യ്‌​തി​രു​ന്ന​ ​ആ​ള​ല്ല.​ ​എ​നി​ക്ക് ​കു​റ​ച്ച് ​സ​മ​യ​മെ​ടു​ത്തേ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​യൂ.​ ​സ‌്ക്രീ​നി​ൽ​ ​പെ​ർ​‌​ഫോം​ ​ചെ​യ്യു​ന്ന​ ​വേ​ഷം​ ​പ്രേ​ക്ഷ​ക​രു​ടെ​ ​മ​ന​സി​ലു​ണ്ടാ​ക​ണ​മെ​ങ്കി​ൽ​ ​അ​ത്ര​ ​ന​ന്നാ​യി​ ​ന​മ്മ​ൾ​ ​ആ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്ക​ണം.​ ​അ​തി​ന് ​അ​ത്ര​ത്തോ​ളം​ ​ക​ഠി​നാ​ദ്ധ്വാ​ന​വും​ ​വേ​ണം.​ ​റി​യ​ലി​സ്റ്റി​ക് ​സി​നി​മ​ക​ൾ​ ​മാ​ത്ര​മേ​ ​ചെ​യ്യൂ​വെ​ന്ന് ​എ​നി​ക്ക് ​ നി​ർ​ബ​ന്ധ​മി​ല്ല.​ ​പ്രേ​ക്ഷ​ക​രെ​ ​ഒ​രി​ക്ക​ലും​ ​ന​മു​ക്ക് ​ജ​‌​ഡ്‌​ജ് ​ചെ​യ്യാ​ൻ​ ​പ​റ്റി​ല്ല.​ ​അ​വ​ർ​ക്ക് ​എ​ല്ലാ​ത്ത​രം​ ​സി​നി​മ​ക​ളെ​യും​ ​ഇ​ഷ്‌​ട​മാ​ണ്.​ ​ഒ​രു​ ​ആ​ക്‌​ട​ർ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഒ​രു​ ​പ​രി​ധി​യും​ ​പ​രി​മി​തി​യും​ ​പാ​ടി​ല്ല​ ​എ​ന്ന് ​വി​ശ്വ​സി​ക്കു​ന്ന​ ​ആ​ള് ​കൂ​ടി​യാ​ണ് ​ഞാ​ൻ.​ ​കി​ട്ടു​ന്ന​ ​ക​ഥാ​പാ​ത്രം​ ​മി​ക​ച്ച​താ​ണെ​ങ്കി​ൽ​ ​അ​ത്ര​യും​ ​സ​ന്തോ​ഷം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, POORNIMA INDRAJITH, VIRUS MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.