SignIn
Kerala Kaumudi Online
Thursday, 07 December 2023 4.16 PM IST

പ്രസവത്തിനിടെ ചികിത്സാ പിഴവ്; കുഞ്ഞിന്റെ കൈ ഒടിഞ്ഞു, ചലനശേഷി നഷ്ടമായി

kavya

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാപ്പിഴവുണ്ടായതായി പരാതി. നവജാത ശിശുവിന്റെ കയ്യിലെ എല്ല് പൊട്ടിയെന്നും ഇടത് കൈയുടെ ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി.

ഇക്കഴിഞ്ഞ മാർച്ച് 27നാണ് അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നടന്നത്. പ്രസവത്തിനിടെ കുഞ്ഞിന്റെ കൈയ്ക്ക് പൊട്ടലുണ്ടായെന്നും ഞരമ്പ് വലിഞ്ഞുപോയെന്നുമാണ് കുടുംബം പരാതിയിൽ പറയുന്നത്. ജനിച്ചശേഷം കുഞ്ഞിന് ഇടത് കൈ അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോൾ രണ്ടാഴ്ച കഴിഞ്ഞാൽ ശരിയാകുമെന്നാണ് നെയ്യാറ്റിൻകര ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ അവിടെയുള്ള ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഇവർ കുഞ്ഞിനെ എസ്‌എടി ആശുപത്രിയിൽ കാണിച്ചു. തുടർന്ന് പ്രസവത്തിനിടെ കുഞ്ഞിനെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് കയ്യിലെ എല്ല് പൊട്ടാൻ കാരണമെന്ന് കണ്ടെത്തി. നിലവിൽ എല്ല് പൊട്ടൽ ശരിയായെങ്കിലും ഞരമ്പിന്റെ പ്രശ്നം മാറിയിട്ടില്ല.

കാവ്യയെ ചികിത്സിച്ചിരുന്ന നെയ്യാറ്റിൻകര ആശുപത്രിയിലെ ഡോക്ടർമാർ ആരും പ്രസവസമയത്ത് ഉണ്ടായിരുന്നില്ലെന്നും ജൂനിയർ ഡോക്ടർമാരും നഴ്സും മാത്രമാണ് ലേബർ റൂമിൽ ഉണ്ടായിരുന്നതെന്നും കാവ്യ പറഞ്ഞു. കുടുംബം ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആശുപത്രി അധികൃതർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം, പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAVYA, NEWBORN, MEDICAL NEGLIGENCE, DURING DELIVERY, NEYYATTINKARA GENERAL HOSPITAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.