SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.57 AM IST

മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു, താനൂർ ദുരന്തത്തിൽ അനുശോചനമറിയിച്ച് താരങ്ങൾ

tanur-accident

തിരുവനന്തപുരം: താനൂർ ബോട്ടപകടത്തിൽ ദുഃഖം അറിയിച്ച് സിനിമാ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും. വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് സംഭവിച്ചത്. ഇരുപതിലധികം വിലപ്പെട്ട മനുഷ്യ ജീവനുകളാണ് നഷ്ടമായത്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച മമ്മൂട്ടി ആശുപത്രിയിലുള്ളവർ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. .


അതേസമയം മലപ്പുറം താനൂരിൽ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമയായ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഇയാളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് പൊലീസ് കേസെടുത്തു. നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. നാസറിന്റെ കാർ വാഹനപരിശോധനയ്‌ക്കിടെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കാറിൽ നിന്നും നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇവരിൽ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.സഹോദരനും അയൽക്കാരനുമല്ലാതെ രണ്ടുപേർ കൂടി കാറിലുണ്ടായിരുന്നതായാണ് വിവരം. ഇവരും കസ്‌റ്റഡിയിലായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANLAL, MAMMOOTY, TANUR, TANUR BOAT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.