SignIn
Kerala Kaumudi Online
Thursday, 25 April 2024 11.02 AM IST

ഈ മാസത്തിൽ ജനിച്ചവരെ പ്രണയിക്കുന്നവർക്ക് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല

viswasam

പാശ്ചാത്യ ജ്യോതിഷപ്രകാരം ഗ്രിഗോറിയൻ കാലഗണനാ രീതി അടിസ്ഥാനമാക്കി ജനന തീയതി, ജനന സംഖ്യ, ജനന മാസം എന്നിവയിൽനിന്ന് ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളും ഭാവിയും കണ്ടെത്താൻ സാധിക്കുമെന്നാണ് പറയുന്നത്. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം അഞ്ചാമത്തെ മാസമാണ് മേയ്. ഗ്രീക്ക് ദേവതയായ 'മൈയ'യുടെ പേരിൽ നിന്നാണ് ഈ മാസത്തിന് മേയ് എന്ന പേര് ലഭിച്ചത്. പ്രണയത്തിന്റെയും വിജയത്തിന്റെയും പ്രതീകമായ മരതകമാണ് മേയ് മാസത്തെ പ്രതിനിധീകരിക്കുന്നത്. ഈ മാസത്തിൽ ജനിച്ചവരുടെ പ്രണയം, തൊഴിൽ, സ്വഭാവ സവിശേഷതകൾ എന്നിവയിലെ പൊതുവായ കാര്യങ്ങൾ അറിയാം.

പ്രണയം

മേയ് മാസത്തിൽ ജനിച്ചവരുടെ പ്രണയം വിജയകരവും സന്തോഷപ്രദവുമായിരിക്കും. പങ്കാളികൾക്ക് ഇവരിൽ നിന്ന് എപ്പോഴും പ്രണയം അനുഭവിക്കാൻ സാധിക്കും. ഇവരുടെ പ്രണയം ഒരിക്കലും നഷ്ടമാവില്ല, എപ്പോഴും സന്തോഷത്തോടെയും ഐക്യത്തോടെയും മുന്നോട്ട് പോകും.

തൊഴിൽ

മേയ് മാസത്തിൽ ജനിച്ചവർക്ക് ആധുനിക സാങ്കേതിക രംഗം, മാദ്ധ്യമ മേഖല, സൈനിക രംഗം, ബിസിനസ്, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ മേഖലകളിൽ ഉയർന്ന പദവിയും ബഹുമാനവും ലഭിക്കാനും പ്രശസ്തി നേടാനും സാധിക്കും. സാമ്പത്തിക നേട്ടവും ഇവർക്ക് ഉണ്ടാകും. അധ്വാനിക്കുന്ന കാര്യങ്ങൾക്ക് അർഹമായ അംഗീകാരവും പ്രതിഫലവും ഇവരെ തേടിയെത്തും.

സ്വഭാവം

ആരെയും ആകർഷിക്കുന്ന സ്വഭാവമാണ് ഇവരുടേത്. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സംതൃപ്തിയോടെ പൂർത്തിയാക്കാൻ ഇവർക്ക് സാധിക്കും. എല്ലായിടത്തും ശ്രദ്ധ നേടുന്നവരായിരിക്കും. ഇവരോട് അധികാരം കാണിച്ച് തൊഴിലോ മറ്റെന്തെങ്കിലും കാര്യങ്ങളോ നടത്താൻ ശ്രമിക്കുന്നത് വെറും വ്യാമോഹം മാത്രമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISWASAM, ASTROLOGY, YOURS TOMORROW
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.