SignIn
Kerala Kaumudi Online
Friday, 29 March 2024 9.01 PM IST

പരിക്കേറ്റവരെ ഗവർണർ സന്ദർശിച്ചു

gvr

കോട്ടയ്ക്കൽ: താനൂർ ബോട്ടപകടത്തിൽപെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. ഇന്നലെ രാവിലെ പത്തോടെ കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെത്തിയ ഗവർണർ പരിക്കേറ്റവരെയും അവരുടെ ആശ്രിതരെയും കാണുകയും ആരോഗ്യനിലയെ പറ്റി ആശുപത്രി അധികൃതരോട് അന്വേഷിക്കുകയും ചെയ്തു. ഡോക്ടർമാരെയും മറ്റു ആരോഗ്യപ്രവർത്തകരെയും പ്രശംസിച്ചാണ് അദ്ദേഹം മടങ്ങിയത്. അപകടത്തിൽ പരിക്കേറ്റ എട്ട് പേരെയാണ് ഇവിടെ പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ എല്ലാവരും അപകടനില തരണം ചെയ്തു. മൂന്ന് പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടിട്ടുണ്ട്. ആസ്റ്റർ മിംസ് ചീഫ് ഒഫ് മെഡിക്കൽ ഓഫീസർ ഡോ.പി.എസ്.ഹരി, സീനിയർ മാനേജർ ഓപ്പറേഷൻസ് ശ്രീഹരി എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.