SignIn
Kerala Kaumudi Online
Thursday, 25 April 2024 11.13 PM IST

മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമ്മേളനം

fish

തൃശൂർ: ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമ്മേളനം 13,14 തീയതികളിൽ തൃപ്രയാറിൽ നടത്തും. 13ന് വൈകിട്ട് 4ന് വലപ്പാട് ചന്തപ്പടിയിൽ നിന്ന് പ്രകടനം ആരംഭിക്കും. 5ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ കെ.സതീശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സീമാ ജാഗരൺ മഞ്ച് ദേശീയ സംയോജക് എ.ഗോപാലകൃഷ്ണൻ,​സംസ്ഥാന പ്രസിഡന്റ് പി.പി.ഉദയഘോഷ്,വൈസ് പ്രസിഡന്റ് പി.പീതാംബരൻ എന്നിവർ പങ്കെടുക്കും. 14ന് രാവിലെ 9ന് നാട്ടിക ശ്രീനാരായണ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.പി.ഉദയഘോഷ് അദ്ധ്യക്ഷത വഹിക്കും. തൃപ്രയാർ കപിലാശ്രമത്തിലെ സ്വാമി തേജസ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. വൈകീട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ആർ.എസ്.എസ് മുൻ അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയർമാൻ കെ.സതീശ് ചന്ദ്രൻ,മത്സ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡന്റ് പി.പി.ഉദയഘോഷ്,സ്വാഗത സംഘം ജനറൽ കൺവീനർ കെ.ജി.സുരേഷ്,സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FISH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.