തൊടുപുഴ: രാജ്യാന്തര നഴ്സിംഗ് പുരസ്കാരം മലയാളിക്ക് സ്വന്തമാകുമോ... ഈ വർഷത്തെ ആസ്റ്റർ ഗാർഡിയൻസ് ഗ്ളോബൽ നഴ്സിംഗ് പുരസ്കാരജേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള പത്തംഗ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് തൊടുപുഴ ഏർത്തടത്തിൽ ജിൻസി ജെറി. രണ്ട്കോടിയോളം രൂപയാണ് (2,50,000 പൗണ്ട്) പുരസ്ക്കാരത്തുക. ലോക നഴ്സ് ദിനത്തോടനുബന്ധിച്ച് ഇന്ന് പുലർച്ചെയാണ് അവാർഡ് പ്രഖ്യാപനം.
അയർലന്റ് ഡബ്ളിനിലെ മേറ്റർ മിസിരിക്കോടിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സിംഗ് ഇൻഫക്ഷൻ പ്രിവൻഷൻ കൺട്രോൺ (ഐ. പി. സി)അസി. ഡയറക്ടറായി ജോലി നോക്കുകയാണ്. ജിൻസിയുടെ നേതൃത്വത്തിൽഐ. പി. സി യിൽ നിർമ്മിച്ച സോഫ്ട് വെയർ റോബർട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതാണ് പുരസ്ക്കാര പട്ടികയിലേക്കുള്ള വാതിൽ തുറന്നത്.
202 രാജ്യങ്ങളിൽനിന്നായി 52065 മത്സരാർത്ഥികളിൽനിന്നാണ് പത്ത്പേരെ തിരഞ്ഞെടുത്തത്. ഇന്ത്യയിൽനിന്ന് ശാന്തി തെരേസ ലക്ര എന്ന ഉത്തരേന്ത്യൻ നഴ്സും പട്ടികയിലുണ്ട്. പബ്ളിക് വോട്ടിങ്ങിലൂടെയാണ് വിജയിയെ കണ്ടെത്തുക. ഏപ്രിൽ പത്തിനാണ് വോട്ടിംഗ് ആരംഭിച്ചത്. ലണ്ടൻ വെസ്റ്റ് മിൻസ്റ്ററിലെ ക്വീൻ എലിസബത്ത് നഗറിലാണ് അവാർഡ് ദാന ചടങ്ങുകൾ. പരേതനായ എ.ടി.ജേക്കബിന്റെയും ചിന്നമ്മ ജേക്കബിന്റെയും മകളാണ്. ഐ. ടി എൻജിനീയറായ ജെറി സെബാസ്റ്റ്യൻ ഭർത്താവും ക്രിസ്, ഡാരൻ, ഡാനിയേൽ എന്നിവർ മക്കളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |