SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.14 AM IST

കർണാടകയിൽ സി പി എമ്മിന് ദയനീയ തോൽവി; മത്സരിച്ച നാലിടത്തും തോറ്റു

cpm

ബംഗളൂരു: കർണാടകയിൽ ബി ജെ പിയെ തറപറ്റിച്ച് വൻവിജയത്തോടെ അധികാരത്തിലേറാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. അതേസമയം, തിരഞ്ഞെടുപ്പിൽ ദയനീയ പരാജയമാണ് സി പി എം നേരിട്ടിരിക്കുന്നത്. മത്സരിച്ച നാല് മണ്ഡലങ്ങളിലും സി പി എം തോറ്റു. മൂന്നിടത്ത് നോട്ടയ്‌ക്ക് പിന്നിലായി. ജെ ഡി എസിന്റെ പിന്തുണയോടെ മത്സരിച്ച ഒരിടത്ത് മൂന്നാം സ്ഥാനം നേടാനായത് മാത്രമാണ് ഏക ആശ്വാസം.

മത്സരിച്ച നാല് മണ്ഡലങ്ങളിൽ രണ്ടിടത്ത് ആയിരത്തോളം വോട്ടുകളും ഒരിടത്ത് ആയിരത്തിൽ താഴെ വോട്ടുകളുമാണ് കർണാടക തിരഞ്ഞെടുപ്പിൽ സി പി എമ്മിന് നേടാനായത്. ബാഗേപ്പള്ളിയിൽ സി പി എം സ്ഥാനാർത്ഥി ഡോ. അനിൽ കുമാർ ജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മൂന്നാം സ്ഥാനത്ത് എത്താൻ മാത്രമേ സാധിച്ചുള്ളൂ. ജെ ഡി എസും സി പി ഐയും ബാഗേപ്പള്ളിയിൽ സി പി എമ്മിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.

സി പി ഐ എമ്മും സി പി എമ്മും തമ്മിൽ ഏറ്റുമുട്ടിയ കെ ജി എഫിൽ 1008 വോട്ടുകൾ മാത്രമാണ് സി പി എം സ്ഥാനാർത്ഥി നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥി എം രൂപകലയാണ് ഇവിടെ വിജയിച്ചത്. കെ ആർ പുര മണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥി 1220 വോട്ടുകളും സി പി ഐ സ്ഥാനാർത്ഥി 227 വോട്ടുകളും മാത്രമാണ് നേടിയത്. ഭുൽഗർഭ റൂറലിൽ 822 വോട്ടുകളും സി പി എം നേടി. ബി ജെ പി സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CPM, KARNATAKA, ELECTION, FAILURE, FOUR, CONSTITUENCIES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.