SignIn
Kerala Kaumudi Online
Thursday, 25 April 2024 6.47 AM IST

'ഇത് ഞങ്ങളുടെ കൽക്കി'; മാതൃദിനത്തിൽ പുതിയ സന്തോഷം പങ്കുവച്ച് നടി അഭിരാമി

abhirami

മാതൃദിനത്തിൽ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് നടി അഭിരാമി. ഒരു പെൺകുട്ടിയുടെ മാതാപിതാക്കളായെന്ന വിശേഷമാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. പുതിയൊരു അമ്മയെന്ന നിലയിൽ മാതൃദിനം ആഘോഷിക്കാനുള്ള അനുഗ്രഹം ലഭിച്ചുവെന്നും താരം കുറിച്ചു.

മാതൃദിനാശംസകൾ നേർന്നുകൊണ്ടാണ് അഭിരാമി കുറിപ്പ് പങ്കുവച്ചത്. 'പ്രിയ സുഹൃത്തുക്കളെ, കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായ വിവരം സന്തോഷപൂർവം പങ്കുവയ്ക്കുകയാണ്. കഴിഞ്ഞവർഷമാണ് ഞങ്ങളുടെ മകളെ ദത്തെടുത്തത്. ഇത് ഞങ്ങളുടെ ജീവിതത്തെ എല്ലാ തരത്തിലും മാറ്റിമറിച്ചു. ഇന്ന് പുതിയൊരു മാതാവ് എന്ന നിലയിൽ മാതൃദിനം ആഘോഷിക്കാൻ ഞാൻ അനുഗ്രഹീതയായിരിക്കുന്നു. ഞങ്ങൾ പുതിയൊരു വേഷം ചെയ്യാനൊരുങ്ങുകയാണ്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും എനിക്കും എന്റെ കുടുംബത്തിനും ഒപ്പമുണ്ടാവണം'- താരം പങ്കുവച്ചു. 2009ലാണ് അഭിരാമിയും ഹെൽത്ത് കെയർ ബിസിനസ് കൺസൾന്റന്റായ രാഹുൽ പവനനും വിവാഹിതരായത്. ഇരുവർക്കും കുഞ്ഞുങ്ങളില്ലായിരുന്നു.

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കഥാപുരുഷൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് അഭിരാമി മലയാള സിനിമയിൽ എത്തുന്നത്. മില്ലേനിയം സ്റ്റാര്‍സ്, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രദ്ധ, വാനവില്‍, വീരുമാണ്ടി എന്നിവ അഭിരാമിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. സുരേഷ് ഗോപിയും ബിജു മേനോനും നായകന്മാരാകുന്ന ഗരുഡൻ എന്ന സിനിമയിലൂടെ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് അഭിരാമി.

A post shared by Abhirami (@abhiramiact)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ABHIRAMI, ACTRESS, ADOPTED, GIRL, CHILD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.