SignIn
Kerala Kaumudi Online
Friday, 19 April 2024 7.30 PM IST

"മസാ ആഗയാ, ജാക്സൺ ബസാർ ആഗയാ", ത്രീഡി മോഷൻ ഗാനവുമായി ജാക്സൺ ബസാർ യൂത്ത് 

mazaa-aagaya-song

ഷമൽ സുലൈമാൻ സംവിധാനം ചെയ്ത 'ജാക്സൺ ബസാർ യൂത്തി'ലെ രണ്ടാം ഗാനം പുറത്തിറങ്ങി. 'മസാ ആഗയാ... ജാക്സൺ ബസാർ ആഗയാ.. ' എന്ന് തുടങ്ങുന്ന ഗാനമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ടിറ്റോ പി തങ്കച്ചൻ രചന നിർവഹിച്ച ത്രീഡി മോഷൻ ഗാനം ഡബ്സി, ജാഫർ ഇടുക്കി, ഗോവിന്ദ് വസന്ത എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സഖറിയ നിർമിക്കുന്ന ചിത്രത്തിന്റെ രചന ഉസമാൻ മാരാത്ത് നിർവഹിക്കുന്നു. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും പള്ളിപെരുന്നാൾ ഗാനവും ചുരുങ്ങിയ സമയത്തിനുള്ളിൽ യൂട്യൂബിൽ ട്രെൻഡിംഗാണ്. കണ്ണൻ പട്ടേരി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെഎം എന്നിവർ നിർവഹിക്കുന്നു.

സഹനിർമാണം: ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (കാം എറ), ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: അമീൻ അഫ്സൽ, ശംസുദ്ധീൻ എംടി, വരികൾ : സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ :അനീസ് നാടോടി, സ്റ്റീൽസ് : രോഹിത്ത് കെ എസ്, മേക്കപ്പ് : ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ : പോപ്‌കോൺ, പരസ്യകല : യെല്ലോ ടൂത്ത്, സ്റ്റണ്ട് : ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ : റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം : സെൻട്രൽ പികചേഴ്സ് റിലീസ്, പിആർഒ : ആതിര ദിൽജിത്, എ എസ് ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAZAA AAGAYA SONG, JACKSON BAZAAR YOUTH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.