ചോറ്റാനിക്കര: പിറവത്ത് മൂവാറ്റുപുഴയാറിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ കാർഡിയോളജി വിഭാഗം തലവൻ ഡോ. ഉല്ലാസ് ആർ. മുല്ലമലയുടെ (42) മൃതദേഹം ഇന്നലെ കണ്ടെത്തി.
ഏറ്റുമാനൂർ ഗോകുലത്തിൽ (മുല്ലമല) എം.ജി രാജു - രാധാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ. അമൃത (അനസ്തെറ്റിസ്റ്റ്, ഇടുക്കി മെഡിക്കൽ കോളേജ്). മക്കൾ: ഹർഷിത, ഹൻസിക. സംസ്കാരം ഇന്ന് 10ന് ഏറ്റൂമാനൂരിലെ വീട്ടുവളപ്പിൽ .
ശനിയാഴ്ച വൈകിട്ട് ആറിന് മാമ്മലശ്ശേരി പയ്യാറ്റിക്കടവിലായിരുന്നു അപകടം. സഹപ്രവർത്തകരോടൊപ്പം മാമ്മലശേരിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയ ഡോ. ഉല്ലാസ് മണൽപ്പരപ്പിൽ നിന്ന് കുളിക്കാൻ പുഴയിലേക്കിറങ്ങുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി.
പിറവം അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും രാത്രി 10 വരെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആഴമേറിയ ഈ ഭാഗത്ത് ശക്തമായ അടിയൊഴുക്കുണ്ട്. സ്വകാര്യ ഏജൻസിയുടെ മുങ്ങൽ വിദഗ്ദ്ധർ നടത്തിയ തെരച്ചിലിലാണ് ഇന്നലെ രാവിലെ 10 മണിയോടെ മൃതദേഹം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |