തിരുവനന്തപുരം : പ്രാവച്ചമ്പലം മാർ ഗ്രിഗോറിയോസ് സ്കൂളിൽ നടന്ന 48-മത് സംസ്ഥാന സബ് ജൂനിയർ ബാസ്ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ
തിരുവനന്തപുരം ജില്ല ചാമ്പ്യന്മാരായി. തൃശ്ശൂരിനെ 72-50 ന് തോൽപ്പിച്ചാണ് ആതിഥേയർ കിരീടം ചൂടിയത്.
പെൺകുട്ടികളിൽ ആലപ്പുഴയ്ക്കാണ് കിരീടം. ഫൈനലിൽ അവർ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോടിനെ 52-27ന് തോൽപ്പിച്ചു
പെൺകുട്ടികളിൽ കൊല്ലവും ആൺകുട്ടികളിൽ പത്തനംതിട്ടയും വെങ്കലം നേടി.ലൂസേഴ്സ് ഫൈനലിൽ കൊല്ലം തിരുവന്തപുരത്തെ (38-23) തോൽപിച്ചപ്പോൾ, ആൺകുട്ടികളിൽ പത്തനംതിട്ട 31-18 എന്ന സ്കോറിന് നിലവിലെ ചാമ്പ്യന്മാരായ ആലപ്പുഴയെ പരാജയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |