SignIn
Kerala Kaumudi Online
Saturday, 20 April 2024 2.41 AM IST

ട്രാഫിക്കിൽ കുരുങ്ങി, തൊട്ടടുത്ത് ബൈക്ക് കണ്ടതും ബച്ചൻ വേറൊന്നും ചിന്തിച്ചില്ല; പബ്ളിസിറ്റിക്കുവേണ്ടിയെന്ന് വിമർശനം

amitabh-bachchan

ബിഗ് ബി അമിതാഭ് ബച്ചൻ അഭിനയത്തിനുപുറമേ മറ്റൊരു കാര്യത്തിലും വളരെ പ്രശസ്‌താണ്. എവിടെയും കൃത്യസമയത്ത് എത്തുക എന്നത്. കൃത്യനിഷ്ഠമല്ലാത്തത് വെറുക്കുന്ന താരം അടുത്തിടെ ട്രാഫിക്കിൽപെട്ടു. ലൊക്കേഷനിലെത്താൻ വൈകുമെന്ന് മനസിലാക്കിയ ബച്ചൻ പിന്നെ ചെയ്ത കാര്യവും അതിനുശേഷം അദ്ദേഹം പങ്കുവച്ച പോസ്റ്റും ഏറെ ശ്രദ്ധനേടുകയാണ്.

ട്രാഫിക്കിൽ കുരുങ്ങിയ ബച്ചൻ ഒരു വഴിയാത്രക്കാരന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് പോവുകയും ലൊക്കേഷനിൽ കൃത്യസമയത്ത് എത്തുകയും ചെയ്തു. ബൈക്കുകാരന്റെ തോളിൽ കൈവച്ച് കറുത്ത ടീഷർട്ടും, നീല പാന്റ്‌സും ബ്രൗൺ കോട്ടും വെള്ള ഷൂസും അണിഞ്ഞ് സ്റ്റൈലൻ ലുക്കിൽ അദ്ദേഹം ബൈക്കിലിരിക്കുന്ന ചിത്രങ്ങളും വൈറലാവുകയാണ്.

ഇൻസ്റ്റാഗ്രാമിലാണ് ചിത്രം സഹിതം ബച്ചൻ കുറിപ്പ് പങ്കുവച്ചത്. 'യാത്രയ്ക്ക് നന്ദി സുഹൃത്തേ.. നിങ്ങളെ എനിക്കറിയില്ല.. എന്നാൽ നിങ്ങൾ എന്നെ ജോലി സ്ഥലത്തേക്ക് കൃത്യസമയത്ത് എത്തിച്ചു.. വേഗത്തിലും ഗതാഗതക്കുരുക്കുകൾ ഒഴിവാക്കിയും.. തൊപ്പിയും ഷോർട്ട്സും മഞ്ഞ നിറത്തിലുള്ള ടീഷർട്ടും അണിഞ്ഞിരുന്നയാളോട് നന്ദി പറയുന്നു'- അമിതാഭ് കുറിച്ചു.

A post shared by Amitabh Bachchan (@amitabhbachchan)

അതേസമയം, അമിതാഭ് ബച്ചൻ പങ്കുവച്ച പോസ്റ്റിൽ ഏറെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഹെൽമറ്റ് എവിടെയെന്നും ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ലെന്നും കുറേപേർ കുറ്റപ്പെടുത്തി. അതേസമയം, പബ്ളിസിറ്റിയ്ക്കുവേണ്ടി ചെയ്തതാണിതെന്നും ബച്ചന്റെ ഇമേജിന് ചേർന്നതല്ലെന്നും മറ്റുചിലർ വിമർശിച്ചു. എന്നാൽ ഹെൽമറ്റ് ധരിക്കാതിരിക്കുന്നതിനെക്കുറിച്ചും നിയമം ലംഘിക്കുന്നതിനെക്കുറിച്ചും ബൈക്കിൽ യാത്ര ചെയ്ത കാര്യം പങ്കുവച്ചുകൊണ്ട് സ്വന്തം ബ്ളോഗിൽ അദ്ദേഹം വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMITABH BACHCHAN, BIKE RIDE, INSTAGRAM POST
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.