SignIn
Kerala Kaumudi Online
Friday, 29 March 2024 8.50 PM IST

കാർ യാത്രയ്ക്കിടെ യുവതിയെ ബന്ധുവും ഭർത്താവിന്റെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു, പ്രതികൾ അറസ്റ്റിൽ

ff

പത്തനംതിട്ട : കോന്നിയിൽ യുവതിയെ ബന്ദുവും ഭർത്താവിന്റെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ വാഴമുട്ടം സ്വദേശി രഞ്ജിത്ത്,​ വള്ളിക്കോട് സ്വദേശി അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു,​ കഴിഞ്ഞ മാസം 26ന് രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.

ഭർത്താവിന്റെ സുഹൃത്തിന്റെ ഭാര്യ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള തുടർന്ന് ആശുപത്രിയിലായി. ഇവരെ കാണാനായി ദമ്പതികൾ പോകാൻ തയ്യാറെടുത്തു,. സുഹൃത്തുക്കശായ മറ്റുചിലരും ആശുപത്രിയിൽ പോകാൻ എത്തി. ആളുകൾ കൂടുതലായതിനാൽ ഭർത്താവ് മറ്റൊരാൾക്കൊപ്പം ഇരുചക്രവാഹനത്തിലും ബന്ധുവിനും ഭ‌ർത്താവിന്റെ സുഹൃത്ത് അനീഷിനും മറ്റൊരു യുവാവിനുമൊപ്പം യുവതി കാറിലും ആശുപത്രിയിലേക്ക് പോയി.

യാത്രാമദ്ധ്യേ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് രഞ്ജിത്തും അനീഷും കടന്നുപിടിക്കുകയും ലൈംഗികമായി പീ‌ഡിപ്പിക്കുകയും ചെയ്തെന്നാണ് 31കാരിയായ യുവതി നൽകിയ മൊഴിയിലുള്ളത്. ഇന്ധനം തീർന്നുപോയതു കൊണ്ടാണ് വൈകിയതെന്നാണ് പ്രതികൾ ആദ്യം ഭർത്താവിനോട് പറഞ്ഞത്. പിന്നീട് വീട്ടിലെത്തിയ ശേഷം യുവതി നടന്ന സംഭവങ്ങൾ ഭർത്താവിനെ അറിയിച്ചു.

തുടർന്ന് കോന്നി പൊലീസിൽ പരാതി നൽകുകയായിരുന്നു,​ ഭർത്താവിന്റെ പരാതിയുടെും യുവതിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, PATHANAMTHITTA, CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.