SignIn
Kerala Kaumudi Online
Saturday, 20 April 2024 2.09 AM IST

പി.എസ്.സി പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം

g

തിരുവനന്തപുരം: പത്താംതലം മുഖ്യപരീക്ഷയുടെ (2022) ഭാഗമായി വിവിധ വകുപ്പുകളായ,അറ്റൻഡർ (കാറ്റഗറി നമ്പർ 21/2021,146/2021) തസ്തികകളിലേക്ക് നാളെ രാവിലെ 10.30മുതൽ ഉച്ചയ്ക്ക് 12.30വരെ നടത്താൻ തീരുമാനിച്ചിട്ടുള്ള പരീക്ഷയ്ക്ക് പാലക്കാട് ജില്ലയിലെ ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ,സെന്റർ 1ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1046100മുതൽ 1046399വരെയുളളവർ ഗവ.എ.പി.എച്ച്.എസ്.എസ്. എലപ്പുള്ളിയിലും ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ,സെന്റർ 2ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1046400മുതൽ 1046599വരെയുളളവർ ശ്രീനാരായണ പബ്ലിക് സ്‌കൂൾ എലപ്പുള്ളിയിലും നേരത്തെ ലഭ്യമായിട്ടുള്ള അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം.

 പ്രായോഗിക പരീക്ഷ

തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ (എൻ.സി.സി.,ടൂറിസം,എക്‌സൈസ്,പൊലീസ്,സാമൂഹ്യസുരക്ഷ,ട്രാൻസ്‌പോർട്ട് വകുപ്പുകൾ ഒഴികെ) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്.ഡി.വി.),(പട്ടികജാതി/പട്ടികവർഗം),(കാറ്റഗറി നമ്പർ 482/2021) തസ്തികയിലേക്ക് കോഴിക്കോട്,മാലൂർകുന്ന്,ഡി.എച്ച്.ക്യു. ക്യാമ്പ് ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ്+റോഡ് ടെസ്റ്റ്) നടത്തും. അന്വേഷണങ്ങൾക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിലെ എസ്.ആർ 1മായി ബന്ധപ്പെടണം.ഫോൺ:0471 2546331.

 അപ്പീൽ അളവെടുപ്പ്
തിരുവനന്തപുരം ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 538/2019) തസ്തികയിലേക്ക് നടന്ന ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാതെ അപ്പീൽ നൽകി കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് 18ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ ശാരീരിക പുനരളവെടുപ്പ് നടത്തും. ഉദ്യോഗാർത്ഥികൾ കായിക ക്ഷമതാ പരീക്ഷയ്ക്ക് ലഭിച്ച അഡ്മിഷൻ ടിക്കറ്റും അസൽ തിരിച്ചറിയൽ രേഖയും സഹിതം രാവിലെ 8.30ന് ഹാജരാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.