SignIn
Kerala Kaumudi Online
Friday, 23 August 2019 3.25 AM IST

മുന്നിൽ വന്നാൽ ഇപ്പോഴും പേടിയാണെന്ന് ഇന്ദ്രൻസ്: വിയർത്തൊലിച്ച് നിന്ന താരം പറഞ്ഞ മറുപടി

indrans

ഷങ്ഹായ് ഫിലിം ഫസ്റ്റവലിൽ വെയിൽ മരങ്ങൾ എന്ന ചിത്രത്തിന് ഔട്ടസ്റ്റാൻഡിംഗ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചതിന്റെയും മേളയിൽ പങ്കെടുത്തതിന്റെയും വിശേഷങ്ങൾ പങ്കുവച്ച് ചലച്ചിത്രതാരം ഇന്ദ്രൻസ്. നല്ല സിനിമ സ്വപ്‌നം കാണുകയും എന്നാൽ ശാരീരികമായിട്ടും മറ്റും തന്നെക്കൊണ്ട് അത് ചെയ്യാൻ കഴിയുമോ എന്ന പേടി ഉണ്ടെന്നും അദ്ദേഹം കൗമുദി ടിവിയോട് പറഞ്ഞു.

' അവിടെയൊരു കുഞ്ഞു പയ്യനുണ്ടായിരുന്നു. അവനെപ്പോഴും എന്നെ നോക്കിയിരിക്കും. അവനെല്ലാം കൊണ്ടുവച്ചിട്ട് ദൂരെനിന്ന് എന്നെ നോക്കി നിൽക്കും. ആരും കണ്ടില്ലെങ്കിൽ കൈകൊണ്ട് കഴിക്കാമെന്ന് വയ്ക്കുമ്പോൾ ഇവൻ ദൂരെ നിന്ന് വരും എന്നിട്ട് കാണിച്ച് തരും എങ്ങനെ കഴിക്കണമെന്ന്'-അദ്ദേഹം പറഞ്ഞു. വിയർത്ത് തുടങ്ങിയോ എന്ന ചോദ്യത്തിന് മാദ്ധ്യമപ്രവർത്തകരുടെ ക്യാമറ കാണുമ്പോൾ ഇപ്പോഴും പേടിയാണെന്നും മറ്റേ ക്യാമറയാകുമ്പോൾ ഒന്നുകിൽ പഠിച്ചിട്ട് അല്ലെങ്കിൽ പ്രോംപ്റ്റ് ചെയ്ത് തരുമെന്നുമുള്ള താരത്തിന്റെ മറുപടി കേൾവിക്കാരെ ചിരിപ്പിച്ചു.

വീഡിയോ കാണാം...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INDRANS, SHANGHAI FILM FESTIVAL, KAUMUDI TV, MALAYALAM MOVIE, YOUTUBE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.