SignIn
Kerala Kaumudi Online
Saturday, 20 April 2024 6.17 AM IST

മതപഠനശാലയിലെ 17കാരിയുടെ മരണം; ദുരൂഹതയായി വിദ്യാർത്ഥിനി കൂട്ടുകാരികളോട് പറഞ്ഞ കാര്യം, 15 പേരിൽ നിന്ന് മൊഴിയെടുത്തു

asmiya-mol

തിരുവനന്തപുരം: ബാലരാമപുരത്തെ വനിതാ അറബിക് കോളേജിൽ പഠിച്ചിരുന്ന ബീമാപള്ളി സ്വദേശിയായ അസ്മിയമോൾ (17) തൂങ്ങി മരിച്ച സംഭവത്തിൽ കോളേജിലെയും ഇതേ വളപ്പിലുള്ള മതപഠനശാലയിലെയും അഞ്ച് ജീവനക്കാരിൽ നിന്നും പത്ത് വിദ്യാർത്ഥിനികളിൽ നിന്നും ബാലരാമപുരം പൊലീസ് മൊഴിയെടുത്തു.

ചെറിയ പെരുന്നാളിന് വീട്ടിലേയ്ക്ക് പുറപ്പെട്ടപ്പോൾ ഇനി ഇവിടേയ്ക്ക് മടങ്ങി വരില്ലെന്ന് അസ്മിയമോൾ പറഞ്ഞെന്ന് ചില സഹപാഠികൾ പൊലീസിനോട് വെളിപ്പെടുത്തിയതും അന്വേഷിക്കും. ശനിയാഴ്‌ച വൈകിട്ടാണ് കോളേജ് ഹോസ്റ്റലിലെ ലൈബ്രറിയിൽ അസ്‌മിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എസ് എസ് എൽ സി പഠനം കഴിഞ്ഞ അസ്‌മിയയെ കഴിഞ്ഞ വർഷമാണ് പ്ളസ്‌വൺ വിദ്യാഭ്യാസത്തിനും മതപഠനത്തിനുമായി ബാലരാമപുരത്തെ സ്ഥാപനത്തിൽ ചേർക്കുന്നത്. ഇക്കഴിഞ്ഞ നോമ്പ് സമയത്ത് ഒരുമാസം അവധിക്ക് വീട്ടിൽ വന്ന വിദ്യാർത്ഥി തുടർന്ന് സ്ഥാപനത്തിൽ പഠിക്കാൻ പോകുന്നില്ലെന്നും അവിടെ കാര്യങ്ങൾ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും മാതാപിതാക്കളെ അറിയിച്ചെങ്കിലും മകളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി വീണ്ടും അവിടേക്ക് തന്നെ അയക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ മകൾ കരഞ്ഞുകൊണ്ട് തന്നെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് മാതാവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. തുടർന്ന് മാതാവും മുത്തശ്ശിയും കുട്ടിയെ കാണാനായി ഓട്ടോറിക്ഷയിൽ സ്ഥപനത്തിലെത്തി.എന്നാൽ മണിക്കൂറുകളോളം മകളെ കാണാൻ അനുവദിക്കാതെ സ്ഥാപത്തിൽ നിറുത്തിയെന്ന് ഇവർ ആരോപിക്കുന്നു.

തങ്ങളെത്തിയ സമയത്തുതന്നെ കാണാൻ അനുവദിച്ചിരുന്നെങ്കിൽ തങ്ങൾക്ക് മകളെ നഷ്ടപ്പെടില്ലായിരുന്നെന്ന് മാതാവ് പറഞ്ഞു. മകളുടെ മരണത്തിന് ദുരൂഹതയുണ്ടെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നും, എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൂങ്ങി മരണമെന്നുമാണ് പൊലീസ് പറയുന്നതെന്നും അതിനാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASMIYA MOL, BALARAMAPURAM, DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.