SignIn
Kerala Kaumudi Online
Thursday, 25 April 2024 6.38 PM IST

ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി കെ ആർ പിള്ള അന്തരിച്ചു

pkr-pillai

തൃശൂർ: മലയാളികൾ തിയേറ്ററുകളിൽ ആഘോഷമാക്കി മാറ്റിയ ഒട്ടേറെ സിനിമകൾ സമ്മാനിച്ച നിർമാതാവ് പി കെ ആർ പിള്ള (92) അന്തരിച്ചു. തൃശ്ശൂർ പട്ടിക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഷിർദ്ദിസായി ക്രിയേഷൻസ് എന്ന ബാനറിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഉൾപ്പെടെ ബോക്‌സോഫീസിൽ ചരിത്രം സൃഷ്‌ടിച്ച സിനിമകൾ നിർമ്മിച്ച പി.കെ.ആർ പിള്ള എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ്.

തത്തമ്മേ പൂച്ച പൂച്ച, വെപ്രാളം, ഓണത്തുമ്പിക്കൊരൂഞ്ഞാൽ, പുലി വരുന്നേ പുലി, ഒരു യുഗസന്ധ്യ, ശോഭരാജ് , അമൃതം ഗമയ, ചിത്രം, വന്ദനം, അർഹത, കിഴക്കുണരും പക്ഷി, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ, പ്രണയമണിത്തൂവൽ തുടങ്ങി നിരവധി ചിത്രങ്ങൾ നിർമ്മിച്ചു.


മുംബയിലെ ബിസിനസിലൂടെ ശ്രദ്ധേയനായ പിള്ള എല്ലാ മേഖലകളിലും വിശാലമായ സൗഹൃദം സൂക്ഷിച്ചിരുന്നു. ഇന്ദിരാ ഗാന്ധിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന അദ്ദേഹം മുംബയ് മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ചരിത്രവുമുണ്ട് . ബിസിനസ്സിൽ നിന്ന് വിരമിച്ച് 12 വർഷം മുൻപാണ് തൃശൂരിൽ താമസമാക്കിയത്. സംസ്‌കാരം നാളെ വൈകിട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PKR PILLAI, DIED, PRODUCER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.