SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.41 PM IST

യുവതി ദുരൂഹ സാഹചര്യത്തിൽ കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനും ഗുരുതര പൊള്ളൽ

case

തിരുവനന്തപുരം: പുത്തൻതോപ്പിൽ യുവതിയെ കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.യുവതിയുടെ ഒമ്പത് മാസം മാത്രം പ്രായമുള്ള മകനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പുത്തൻത്തോപ്പ് റോജാ ഡെയ്സിൽ രാജു ജോസഫ് ടിൻസിലുടെ ഭാര്യയായ അഞ്ജുവിനെയാണ്(23) കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വെങ്ങാനൂർ സ്വദേശിയാണ് അഞ്ജു. ഒന്നര വർഷം മുൻപാണ് വിവാഹിതയായത്

ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് അഞ്ജുവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ വീട്ടിനുള്ളിലെ കുളിമുറിയിൽ നിന്ന് കണ്ടെത്തുന്നത്. ഒപ്പമുണ്ടായിരുന്ന ഒമ്പത് വയസുകാരനായ മകനെ ഉടനെ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റ കൈക്കുഞ്ഞ് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ തുടരുകയാണ്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ആത്മഹത്യയാണോ അഞ്ജുവിൻറെ മരണകാരണമെന്ന് ഈ ഘട്ടത്തിൽ സ്ഥിരീകരിക്കാനാവില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, BURN, DEATH
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.