SignIn
Kerala Kaumudi Online
Thursday, 25 April 2024 5.16 PM IST

ക്രിക്കറ്റിൽ നിയമ പരിഷ്കരണം

cricket

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് നിയമങ്ങൾ പരിഷ്കരിച്ച് ഐ.സി.സി. പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെയും വനിതാ ക്രിക്കറ്റ് കമ്മിറ്റിയുടെയും നിർദേശങ്ങൾ ചീഫ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗീകരിച്ചതോടെയാണ് പരിഷ്‌കാരങ്ങൾ നിലവിൽ വരുന്നത്.ജൂൺ ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ട്-അയർലാൻഡ് ടെസ്റ്റ് മത്സരത്തിലൂടെ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. അതിനുശേഷം നടക്കുന്ന ഇന്ത്യ -ഓസ്‌ട്രേലിയ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഈ നിയമങ്ങളാവും നടപ്പിലാവുക. പുതിയ നിയമങ്ങൾ 1.ടി.വി അമ്പയർക്ക് തീരുമാനം വിടുമ്പോൾ ഫീൽഡ് അമ്പയർ തന്റെ തീരുമാനം അറിയിക്കേണ്ടതില്ല. എല്ലാ തീരുമാനമെടുക്കുമ്പോഴും ഫീൽഡ് അമ്പയർ ടി.വി അമ്പയറുമായി ആശയവിനിമയം നടത്തണണം. 2.ഫീൽഡിലെ അപകടസാധ്യത കൂടുതലുള്ള എല്ലാ മേഖലയിലും കളിക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം. പേസ് ബൗളർമാരെ നേരിടുന്ന ബാറ്റർമാർ, സ്റ്റംപിനടുത്ത് നിൽക്കുന്ന വിക്കറ്റ് കീപ്പർമാർ, ബാറ്റർമാർക്ക് അടുത്തുനില്‍ക്കുന്ന ഫീൽഡർമാർ എന്നിവർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.