SignIn
Kerala Kaumudi Online
Saturday, 20 April 2024 7.12 AM IST

ചൂട് 37ഡിഗ്രി വരെയെത്തും

heat

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിനങ്ങളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും (മലയോര പ്രദേശങ്ങൾ ഒഴികെ) കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

കാലവർഷം ജൂൺ 4ന്

കാലവർഷം ജൂൺ നാലിന് എത്താനാണ് സാദ്ധ്യത. മേയ് 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴ പെയ്യും. കഴിഞ്ഞ 5 വർഷത്തിനിടയിൽ ജൂൺ ഒന്നിന് കാലവർഷം ആരംഭിച്ചത് 2020ൽ മാത്രമാണ്. 2019ലും 2021ലും വൈകിയ കാലവർഷം 2018ലും 2022ലും നേരത്തെ എത്തിയിരുന്നു.

വേനൽ മഴ ചതിച്ചു

ഇത്തവണ വേനൽ മഴയിൽ 16 ശതമാനം കുറവാണുണ്ടായത്. സാധാരണ 22.7സെന്റിമീറ്റർ മഴയാണ് വേനൽക്കാലത്ത് കിട്ടുന്നത്. ഇക്കുറി അത് 19സെന്റിമീറ്ററിലേക്ക് ചുരുങ്ങി. മോക്ക ചുഴലിക്കാറ്റിനെത്തുടർന്ന് കേരളത്തിൽ ചിലയിടങ്ങളിൽ മഴ പെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEATHER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.