SignIn
Kerala Kaumudi Online
Friday, 26 April 2024 2.30 AM IST

ഏഴാം ക്ലാസ് വരെ അടിസ്ഥാന ശേഷി വികസനത്തിന് ഊന്നൽ

p

തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ അടിസ്ഥാനശേഷി വികസനത്തിന് ഊന്നൽ നൽകിയുള്ള പദ്ധതികൾ നടപ്പാക്കാൻ മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. അടുത്ത അക്കാ‌ഡമിക വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതാക്കൾ പൂർണ്ണ പിന്തുണ അറിയിച്ചു. ഏഴാം ക്ലാസ് വരെയുള്ള കുട്ടികളിൽ ഭാഷ, ശാസ്ത്രം, ഗണിതം എന്നിവയിലായിരിക്കും അടിസ്ഥാന ശേഷി വികസനം. ഈ വിഷയങ്ങളിലെ അടിസ്ഥാന ശേഷി ഹൈസ്‌കൂൾ പഠനത്തിന് മുമ്പുതന്നെ എല്ലാ വിദ്യാർത്ഥികളും ആർജ്ജിക്കുന്നുവെന്ന് ഉറപ്പാക്കാൻ അനുബന്ധ പഠന പ്രവർത്തനങ്ങൾക്കും രൂപം നൽകും.


21 മുതൽ മുതൽ 27 വരെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും നടക്കുന്ന ശുചീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 21ന് കരമന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി നിർവഹിക്കും. പുതിയ വർഷം ചുരുങ്ങിയത് 200 അദ്ധ്യയന ദിനങ്ങളെങ്കിലും ഉറപ്പാക്കും. അക്കാഡമിക് കലണ്ടർ പൂർത്തീകരിക്കാൻ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡി.ജി.ഇ, വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ, ക്യു.ഐ.പിയിലെ അദ്ധ്യാപക സംഘടനാ അംഗങ്ങൾ തുടങ്ങിയവരുടെ അടിയന്തര യോഗം വിളിക്കും. ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റ വ്യവസ്ഥ പരിഷ്‌ക്കരിച്ച് ഉടൻ ഉത്തരവിറക്കും. ഉച്ചഭക്ഷണ പദ്ധതി എല്ലാ സ്‌കൂളിലും കാര്യക്ഷമമാക്കാൻ പി.ടി.എ, നാട്ടുകാർ, പൂർവവിദ്യാർത്ഥി സംഘടന, മറ്റു സംഘടനകൾ തുടങ്ങിയവരെ ഏകോപിപ്പിക്കും.

വിദ്യാഭ്യാസ ഓഫീസുകളിലെ ഫയലുകളെക്കുറിച്ചുള്ള വിവരം ശേഖരിച്ച് ആഗസ്ത്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ അദാലത്ത് നടത്തും. ഫയലുകൾ വച്ച് താമസിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ, എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ, കെ.പി.എസ്.ടി.എ പ്രസിഡന്റ് അബ്ദുൾ മജീദ് കമ്പ്രൻ തുടങ്ങി 44 അദ്ധ്യാപക സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVANKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.