SignIn
Kerala Kaumudi Online
Saturday, 20 April 2024 7.34 AM IST

ഐശ്വര്യയ്ക്ക് ഇതെന്തുപറ്റി, ജീവിതം മടുത്തെന്ന് തോന്നുന്നു; എയർപോർട്ടിലെത്തിയ താരത്തിന് രൂക്ഷവിമർശനം

aishwarya-rai-bachchan

ഇന്ത്യക്കാർക്ക് സൗന്ദര്യത്തിന്റെ പര്യായം ഐശ്വര്യ റായ് ആണ്. ഇടയ്ക്കിടെ നമ്മുടെ സംഭാഷണങ്ങളിൽ ഐശ്വര്യ റായ് കടന്നുവരാറുമുണ്ട്. എന്നാൽ ഈയിടെയായി താരം നിരവധി ട്രോളുകൾ ഏറ്റുവാങ്ങുന്നുണ്ട്. താരത്തിന്റെ ഡ്രസിംഗ് സ്റ്റൈലും ഹെയർ സ്റ്റൈലുമാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്.

വർഷങ്ങളായി കാൻസ് ഫെസ്റ്റിവലിലെ നിറസാന്നിദ്ധ്യമാണ് ഐശ്വര്യ. ഈ വർഷവും താരം പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാത്രി മകളുമൊത്ത് താരം ഫ്രാൻസിലേയ്ക്ക് പുറപ്പെടാൻ എത്തിയിരുന്നു. മുംബയ് എയർപോർട്ടിലെത്തിയ താരത്തിന്റെ ലുക്ക് ആണ് ആരാധകരെ ചൊടിപ്പിച്ചത്. കറുത്ത പാന്റും ടോപ്പും കോട്ടും കറുപ്പും വെള്ളയും സ്‌നീക്കേഴ്‌സും അണിഞ്ഞെത്തിയ താരത്തിന്റെ ഡ്രസിംഗ് സ്റ്റെലാണ് സൈബർ ലോകം കുറ്റപ്പെടുത്തുന്നത്. മിനിമൽ മേക്ക്‌അപ്പ് ആയിരുന്നു താരത്തിനുണ്ടായിരുന്നത്. ഐശ്വര്യയുടെ മകൾ ആരാധ്യയും സിംപിൾ വേഷത്തിലായിരുന്നു എത്തിയത്. ജീൻസ് പാന്റും ജാക്കറ്റും പിങ്ക് ടീഷർട്ടുമായിരുന്നു ആരാധ്യയുടെ വേഷം. എയർപോർട്ടിൽ ആരാധകരുമായി ഐശ്വര്യ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

"ഐഷിന് എന്ത് പറ്റി? ഒരേ വസ്ത്രധാരണം, അതേ ഹെയർ സ്റ്റൈൽ.. അവരുടെ ജീവിതം വിരസമായതായി തോന്നുന്നു! അവരുടെ ഗെറ്റപ്പിൽ മാറ്റം വരുത്തേണ്ടതുണ്ട്," "അവർ രണ്ടുപേരും അവരുടെ ഹെയർസ്റ്റൈൽ മാറ്റേണ്ടതുണ്ട്," "എന്തുകൊണ്ടാണ് അവർ അവരുടെ ഹെയർസ്റ്റൈലുകൾ മാറ്റാത്തത്?" "ഓ, അവരെ ഒരുക്കുന്നതിന് ഒരാളെ നിയമിക്കേണ്ടതുണ്ട്," തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

A post shared by Viral Bhayani (@viralbhayani)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AISHWARYA RAI BACHCHAN, ARADHYA, TROLLED, CANNES, AIRPORT, LOOK
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.