തിരുവല്ല:മാർ തിയോഫിലോസ് ട്രോഫി ഇന്റർ മെഡിക്കോസ് ബാസ്‌ക്കറ്റ് ബാൾ ടൂർണമെന്റിൽ കോലഞ്ചേരി മെഡിക്കൽ കോളജ് പുരുഷ വിഭാഗം ചാമ്പ്യന്മാരായി. ഫൈനലിൽ അവർ 41-23ന് പുഷ്പഗിരി മെഡിക്കൽ കോളജിനെ തോൽപിച്ചു. വനിതകളിൽ എറണാകുളം ഗവ.മെഡിക്കൽ കോളജ് പുഷഗീരിയെ 16-5ന് തോൽപ്പിച്ച് കിരീടം സ്വന്തമാക്കി.
ടൂർണമെന്റിലെ ഏറ്റവും മികച്ച താരങ്ങളായി എറണാകുളം ഗവ.മെഡിക്കൽ കോളേജിന്റെ അഖിലയും കോലഞ്ചേരിയുടെ ശ്യാം കുമാറും തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |