തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. 360 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നലെ കുറഞ്ഞത്. 45040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 5630 രൂപയാണ് വില. നാലു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഇടിഞ്ഞത്.ആഗോള വിപണിയിലെ വ്യത്യാസമാണ് പ്രാദേശിക വിലയിലും പ്രതിഫലിച്ചത്.
മേയ് മൂന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
മേയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു സ്വർണത്തിന്. പിന്നീട് വില 45,000 ത്തിന് താഴെ എത്തിയിട്ടില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 45 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5630 രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |