SignIn
Kerala Kaumudi Online
Friday, 19 April 2024 9.03 PM IST

മാരത്തൺ ചർച്ച പൂർത്തിയാക്കി ഉപസമിതി: ബ്ലോക്ക് പ്രസിഡന്റുമാരുടെ ചുരുക്കപ്പട്ടികയായി

congress

തിരുവനന്തപുരം: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ചുരുക്കപ്പട്ടിക തയാറാക്കി കെ.പി.സി.സി ഉപസമിതി. ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക തയാറാക്കാൻ രൂപീകരിച്ച ഉപസമിതി മൂന്ന് ദിവസം രാത്രി വൈകുവോളം ചേർന്നാണ് പരിശോധന പൂർത്തിയാക്കിയത്. ജില്ലാതല പുനഃസംഘടനാസമിതി ജില്ലകളിൽ നിന്ന് നൽകിയ പേരുകൾ സംസ്ഥാന ഉപസമിതി അംഗീകരിച്ചു. ജില്ലകളിൽ നിന്ന് ലഭിച്ച ഒന്നിൽ കൂടുതൽ പേരുകളുള്ള പട്ടികകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക തയാറാക്കി.പ്രധാന ജില്ലാ നേതാക്കൾ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവരുമായി ചർച്ച നടത്തിയാവും തയാറാക്കുന്ന അന്തിമപട്ടിക 25നകം കെ.പി.സി.സിക്ക് സമർപ്പിക്കും.

എഴുപതോളം ബ്ലോക്കുകളിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒറ്റപ്പേരാണ് ജില്ലകളിൽ നിന്നെത്തിയത്. ശേഷിക്കുന്ന ബ്ലോക്കുകളിൽ മിക്കയിടങ്ങളിലും ഒറ്റപ്പേരിലേക്ക് ഉപസമിതി ഏകദേശ ധാരണയിലെത്തി. ഈ മാസം 20നോ ശേഷമോ അടുത്ത യോഗം ചേരും മുമ്പ് ഉപസമിതി അംഗങ്ങൾ ജില്ലാ നേതാക്കളുമായി സംസാരിച്ച് പേരുകളിൽ ധാരണയുണ്ടാക്കും. ഒഴിവാക്കപ്പെടുന്ന ബ്ലോക്ക് പ്രസിഡന്റുമാരിൽ പ്രവർത്തനമികവുള്ളവരെ ജില്ലാ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരും. അതിനാൽ പുതിയ ബ്ലോക്ക് പ്രസിഡന്റുമാരെ തീരുമാനിച്ച ശേഷമേ ഡി.സി.സി ഭാരവാഹി പട്ടിക തയാറാക്കൂ.

കൊടിക്കുന്നിൽ സുരേഷ്, കെ.സി. ജോസഫ്, ജോസഫ് വാഴയ്‌ക്കൻ, എ.പി. അനിൽകുമാർ, എം. ലിജു, ടി. സിദ്ദിഖ്, കെ. ജയന്ത് എന്നിവരാണ് ഉപസമിതി അംഗങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.