തിരുവനന്തപുരം: പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിൽ 17കാരൻ തൂങ്ങിമരിച്ച നിലയിൽ. ട്രെയിനിൽ മോഷണം നടത്തിയതിന് പിടിക്കപ്പെട്ട് ഒബ്സർവേഷൻ ഹോമിലെത്തിയ കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് കുട്ടികളെ റൂമിൽ നിന്ന് പുറത്തിറക്കുന്ന സമയത്ത് വാതിൽ തുറന്ന് നോക്കിയപ്പോൾ 17കാരനെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെന്നാണ് ഹോമിലെ ജീവനക്കാരൻ അറിയിച്ചത്. തോർത്ത് ഉപയോഗിച്ചായിരുന്നു തൂങ്ങിയത്. കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |