ഇടുക്കി: എറണാകുളത്തും ഇടുക്കിയിലും കഞ്ചാവ് ചെടികൾ കണ്ടെടുത്തു. കുട്ടമ്പുഴ മാമലകണ്ടം അഞ്ചു കുടി ഗിരിജൻ സെറ്റിൽ മെൻറ് കോളനി സ്വദേശി മുത്തു രാമകൃഷ്ണൻ ഒമ്പത് കഞ്ചാവ് ചെടികളുമായി പിടിയിലായി. ഇയാൾ തന്റെ പുരയിടത്തിൽ നട്ടു വളർത്തിയിരുന്ന ഈ കഞ്ചാവ് ചെടികൾ എക്സൈസ് കസ്റ്റഡിയിലെടുത്തു.
പീരുമേട് എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ജി വിജയകുമാറും സംഘവും ചേർന്ന് കുമളി തേക്കടി കവലയ്ക്ക് സമീപമുള്ള കൃഷി ചെയ്യാത്ത പുരയിടത്തിനകത്തു നിന്നും 200 CM ഉയരമുള്ള ഒരു കഞ്ചാവ് ചെടി കണ്ടെടുത്തു. പ്രതി ആരെന്ന് അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചു. റെയിഡിൽ പ്രിവന്റീവ് ഓഫീസർ സതീഷ് കുമാർ ഡി, സിവിൽ എക്സൈസ് ഓഫീസർ ഷഫീക്ക് ബി, ഷിയാദ് എ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |