SignIn
Kerala Kaumudi Online
Friday, 19 April 2024 9.46 PM IST

രേഖകൾ ഹാജരാക്കാൻ നിർദ്ദേശം

k

ന്യൂഡൽഹി: സംസ്ഥാന ഉപഭോക്‌തൃ കമ്മിഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ജൂലായ് 24ന് ഹാജരാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കോട്ടയം ഉപഭോക്തൃ തർക്കപരിഹാര ഫോറം മുൻ അംഗം രേണു പി. ഗോപാലൻ, അഡ്വ. ലക്ഷ്‌മിശ്രീ പുത്തൻപുരയ്‌ക്കൽ മുഖേന സമർപ്പിച്ച ഹർജിയിലാണ് നടപടി. രേണു പി. ഗോപാലിന് നേരേ ഹൈക്കോടതിയിൽ നിന്നുണ്ടായ നിരീക്ഷണങ്ങൾ സുപ്രീംകോടതി സ്റ്രേ ചെയ്‌തു. സംസ്ഥാന ഉപഭോക്‌തൃ കമ്മിഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് നടപടികൾ തുടരുന്ന സാഹചര്യത്തിൽ, നിയമനത്തിനായി അപേക്ഷ നൽകിയിട്ടുളള ഹർജിക്കാരിക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് നടപടിയെന്നും കോടതി കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONSUMER COURTS SC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.