സൂറത്ത്: കാമുകിയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറിയ യുവാവ് അറസ്റ്റിൽ. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സൂറത്തിലാണ് സംഭവം. നികുഞ്ജ് കുമാർ അമൃത് ഭായ് പട്ടേൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ഇയാൾ വിവാഹിതനാണെന്നറിഞ്ഞതോടെ യുവതി ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതേത്തുടർന്ന് ഇയാൾ കാമുകിയെ ക്രൂരമായി ഉപദ്രവിക്കുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. ശേഷം യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറി.
ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ പരാതി നല്കി. നികുഞ്ജ് കുമാറിന്റെ ഭാര്യ വേർപിരിഞ്ഞ് മറ്രൊരു ഗ്രാമത്തിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |