തൃപ്പൂണിത്തുറ: നഗരസഭാതിർത്തിയിൽ കരയിലും തോട്ടിലും മാലിന്യം വലിച്ചെറിഞ്ഞവരെ പിടികൂടി പിഴയടപ്പിച്ച് തൃപ്പൂണിത്തുറ നഗരസഭാ അധികൃതർ. അഞ്ച് ദിവസം കൊണ്ട് 75000 രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. മാലിന്യം കൊണ്ടുവന്ന സ്കൂട്ടറും ഓട്ടോറിക്ഷയും പിടികൂടി.
പിഴ ഈടാക്കിയത്
മിനിബൈപ്പാസ് തോടിൽ സുലൈമാനിൽ നിന്ന് 25,010 കണിയാമ്പുഴ പാലത്തിന് സമീപം തോട്ടിൽ മാലിന്യം നിക്ഷേപിച്ച തങ്കരാജിൽ നിന്ന് 15,010
ആസാദ് പാർക്കിന് കിഴക്കുവശം തോട്ടിൽ മാലിന്യം നിക്ഷേപിച്ചയാളിൽ നിന്ന് 15,010
കണിയാമ്പുഴ പാലത്തിന് സമീപം തോട്ടിൽ മാലിന്യം നിക്ഷേപിച്ച തോമസിൽ നിന്ന് 5,010
തണ്ണീർച്ചാൽ പാർക്കിൽ മാലിന്യം നിക്ഷേപിച്ച സുതാനി ബിശ്വാസിൽ നിന്ന് 2,010
കർത്തേടത്ത് ജ്വല്ലറിയ്ക്ക് സമീപം കാനയിൽ മാലിന്യം നിക്ഷേപിച്ച ഷാജിയിൽ നിന്ന് 5,010
മിനി ബൈപാസ് തോടിൽ മാലിന്യം നിക്ഷേപിച്ച മിഥുൻ മോഹനിൽ നിന്ന് 5,010
ആസാദ് പാർക്കിൽ മാലിന്യം നിക്ഷേപിച്ച ജെ.ബി. ഫ്രാൻസിസിൽ നിന്ന് 510
തണ്ണീർച്ചാൽ പാർക്കിൽ മാലിന്യം നിക്ഷേപിച്ച അഭിമന്യുവിൽ നിന്ന് 2,010
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |