SignIn
Kerala Kaumudi Online
Thursday, 25 April 2024 9.14 PM IST

സോഷ്യൽ മീഡിയവഴി പണംവാങ്ങി സ്വന്തം ഇണയെ മറ്റൊരാൾക്ക് ലൈംഗികബന്ധത്തിന് കൈമാറും,​ വൈഫ് സ്വാപ്പിംഗിൽ നടക്കുന്നത് ഇങ്ങനെയെല്ലാം

wife-swaping

തന്റെ ഇണയെ നൂറുകണക്കിന് പേരുള്ള സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിലൂടെ പണത്തിനുവേണ്ടി വച്ചുമാറിയ വൈഫ്സ്വാപ്പിംഗ് ഇടപാടിനെക്കുറിച്ച് ഞെട്ടലോടെയാണ് മുൻപ് നമ്മൾ കേട്ടത്. 2022ൽ കപ്പിൾ മീറ്റ് കേരള എന്ന സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ നടത്തിയ ഇടപാടിനെക്കുറിച്ച് പരാതിനൽകിയ കോട്ടയം സ്വദേശിനിയായ യുവതി ഇന്ന് വെട്ടേറ്റ് മരിച്ചു. ഭർത്താവാണ് കൊലനടത്തിയതെന്ന് യുവതിയുടെ പിതാവടക്കംപൊലീസിന് മൊഴി നൽകി.

ഒൻപതോളം പേരിൽ നിന്നാണ് പ്രകൃതിവിരുദ്ധ പീഡനമടക്കം ലൈംഗികാതിക്രമങ്ങൾ യുവതിയ്‌ക്ക് നേരിടേണ്ടിവന്നത്. യുവതി നൽകിയ പരാതിയിലെ വിശദമായ അന്വേഷണത്തിൽ നൂറുകണക്കിന് പേർക്ക് ഈ റാക്കറ്റുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചു. ഭർത്താവടക്കം ഏഴുപേരെ പൊലീസ് അറസ്‌‌റ്റ് ചെയ്യുകയുമുണ്ടായി. ആലപ്പുഴ,​ എറണാകുളം,​കോട്ടയം എന്നിവിടങ്ങളിലുള്ളവരാണ് അന്ന് കറുകച്ചാൽ പൊലീസിന്റെ പിടിയിലായത്.

വൈഫ് ‌സ്വാപ്പിംഗ് കേരളത്തിൽ

കേരളത്തിൽ കൊച്ചി നാവികസേനാ ആസ്ഥാനത്ത് 2013ലാണ് ഇത്തരമൊരു സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്‌തത്. ഒരു ലഫ്‌റ്റനന്റ് കേണലിന്റെ ഭാര്യയാണ് അന്ന് ഭർത്താവ് ഉന്നതോദ്യോഗസ്ഥർക്ക് തന്നെ കാഴ്‌‌ചവച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. വലിയ കോളിളക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു ഇത്. പിന്നീട് ആറ് വർഷങ്ങൾക്ക് ശേഷം 2019ൽ ഭർത്താവിനെതിരെ സമാനമായ പരാതിയുമായി ഒരു യുവതിയും രംഗത്തെത്തി.

പങ്കാളിയെ പരസ്‌പരം കൈമാറുന്ന 'സ്വിംഗിംഗ്'

ചില മഹാനഗരങ്ങളിൽ നിശാപാർട്ടികളിൽ ഭാര്യയുമൊത്ത് എത്തുന്ന ചിലർ വാഹനത്തിന്റെ കീകൾ ഒരിടത്ത് കൂട്ടിയിടും. ഇനി ഒരാൾ അതിലൊരു താക്കോലെടുക്കും. ഇയാളോടൊത്ത് കാറുടമയുടെ ഭാര്യ പോകണം. ഇത് സ്വിംഗിംഗ് എന്ന ഓമനപ്പേരിലാണറിയപ്പെടുന്നത്. ഇതുവഴി ലൈംഗികസമത്വമാണ് ഉന്നമിടുന്നതെന്നാണ് ഇക്കാര്യത്തെ അനുകൂലിക്കുന്നവർ പറയുന്നത് എന്നാൽ പുരുഷന്റെ ലൈംഗികതൃഷ്‌ണയെ മാത്രമേ പരിഹരിക്കുന്നുള്ളു എന്നതാണ് കാര്യം.

തുടക്കം അമേരിക്കയിൽ

കഴിഞ്ഞ നൂറ്റാണ്ടിൽ 1940കളിൽ യു,എസ് എയർ ഫോഴ്‌സിലാണ് ഇതിന് തുടക്കം. രണ്ടാം ലോക മഹായുദ്ധകാലമായ അന്ന് യുദ്ധത്തിൽ കൊല്ലപ്പെടുന്ന യുദ്ധവിമാന പൈലറ്റുമാരുടെ കുടുംബത്തെ സംരക്ഷിക്കാൻ അവരുടെ സഹപ്രവർത്തകരായ പൈലറ്റുമാരാണ് അത്തരത്തിൽ മരിക്കുന്ന പൈലറ്റുമാരുടെ ഭാര്യമാരെ സ്വാപ്പിംഗിന് ഉപയോഗിച്ചത്. അക്കാലത്ത് ഇത് വ്യാപകമായി നടന്നിരുന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WIFE SWAP, KOTTAYAM, DEATH, HISTORY, KOCHI NAVEL BASE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.