ന്യൂഡൽഹി: 2016 നവംബർ മാസത്തിൽ പ്രാബല്യത്തിൽ വന്ന നോട്ട് നിരോധനത്തിന് ശേഷം അസാധുവായ നോട്ടുകൾ മാറിയെടുക്കാൻ രാജ്യമെമ്പാടുമുളള ബാങ്കുകളുടെ മുന്നിൽ രൂപപ്പെട്ട നീളമേറിയ ക്യൂ സാധാരണക്കാർക്ക് അത്ര പെട്ടെന്ന് വിസ്മരിക്കാവുന്ന ഒന്നല്ല. അതിനാൽ തന്നെ 2000 രൂപ നോട്ടുകൾ ആർബിഐ പിൻവലിക്കാൻ പോകുന്നു എന്ന വാർത്ത പലരിലും അനാവശ്യമായ ആശങ്ക പുലർത്താൻ പോന്നതാണ്. എന്നാൽ നിലവിലെ നടപടിയെക്കുറിച്ച് വ്യക്തമായ ധാരണ പുലർത്തിയാൽ ഇത്തരം സാഹചര്യങ്ങൾ തീർച്ചയായും ഒഴിവാക്കാൻ സാധിക്കുന്നതായിരിക്കും.
2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായി അച്ചടിയും വിതരണവും നിറുത്തിവയ്ക്കാൻ ആർ.ബി.ഐ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് സെപ്തംബർ 30 വരെ നിയമസാധുത ഉണ്ടാകുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഈ സമയപരിധിയ്ക്കുള്ളിൽ കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറ്റിയെടുത്താൽ മതിയാകും.
2000 രൂപ നോട്ടിന്റെ ക്രയവിക്രയത്തിൽ കാര്യമായ കുറവ് കഴിഞ്ഞ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3.62 ലക്ഷം കോടി മൂല്യമുള്ള നോട്ടുകൾ മാത്രമാണ് നിലവിൽ ഉപയോഗത്തിലുള്ളത് എന്നാണ് കണക്ക്. 2019- 20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒറ്റനോട്ടുപോലും അച്ചടിച്ചിരുന്നില്ല. ഉപയോഗത്തിലുണ്ടായിരുന്നവ തന്നെ ഘട്ടം ഘട്ടമായി പിൻവലിക്കുകയായിരുന്നു. ഇവയൊക്കെ ഉപയോഗത്തിലുള്ള 2000 രൂപ നോട്ടിന്റെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. എങ്കിലും നിലവിൽ 2000 രൂപ കൈവശമുള്ളവർ അവ മാറ്റിയെടുക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവം മനസിലാക്കേണ്ടതാണ്.
•മെയ് 23 മുതൽ കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്.
•രാജ്യത്തെ ആർബിഐയുടെ 19 ബ്രാഞ്ചുകളിലും മറ്റു ബാങ്കുകളിലും ഇതിനുള്ള സൗകര്യമുണ്ടാവും.
•കൈവശമുള്ള നോട്ടുകൾ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കയോ ചെയ്യാവുന്നതാണ്
•ഒരു ദിവസം മാറ്റിയെടുക്കാവുന്ന നോട്ടുകളുടെ മൂല്യത്തിലും നിയന്ത്രണമുണ്ടാകും. ഒറ്റത്തവണയായി 20,000 രൂപ മാത്രമേ മാറ്റിയെടുക്കാൻ കഴിയൂ എന്നും ആർബിഐ അറിയിച്ചിട്ടുണ്ട്.
അതിനാൽ ഇതിലും ഉയർന്ന തുകയുമായാണ് ബാങ്കിലെത്തുന്നതെങ്കിൽ പല തവണയായി മാത്രമേ മാറാനാകു എന്ന കാര്യത്തിലും ശ്രദ്ധ പുലർത്തുക.
Reserve Bank of India has advised banks to stop issuing Rs 2000 denomination banknotes with immediate effect though banknotes in Rs 2000 denomination will continue to be legal tender. https://t.co/yLWWpyuahL pic.twitter.com/kPTMqlm1XD
— ANI (@ANI) May 19, 2023
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |