SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.51 PM IST

ടൊവിനോയുടെ പാൻ ഇന്ത്യൻ ചിത്രം അജയന്റെ രണ്ടാംമോഷണം,​ 3ഡി ടീസർ റിലീസ് ചെയ്തു

ff

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ 3ഡി ടീസർ പുറത്തിറങ്ങി. പാൻ ഇന്ത്യൻ ചിത്രമായെത്തുന്ന ചിത്രം അഞ്ചു ഭാഷകളിലായാണ് ഒരുങ്ങുന്നത്. യു.ജി.എം പ്രൊഡക്ഷൻസ്,​ മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്,​ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കൂന്നത്. .തമിഴിൽ സംവിധായകൻ ലോകേഷ് കനകരാജും ആര്യയും മലയാളത്തിൽ പൃഥ്വിരാജ്,​ ഹിന്ദിയിൽ ഹൃത്വിക് റോഷൻ,​ തെലുങ്കിൽ നാനി,​ കന്നഡയിൽ രക്ഷിത് ഷെട്ടി എന്നിവർ ചേ‌ർന്നാണ് ടീസർ പുറത്തിറക്കിയത്.

ടൊവിനോ ആദ്യമായി മൂന്നുവേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കഥ,​ തിരക്കഥ,​ സംഭാഷണം സുജിത് നമ്പ്യാർ. തെന്നിന്ത്യൻ താരം കൃതി ഷെട്ടി,​ ഐശ്വര്യ രാജേഷ്,​ സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. പൂർണമായും 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ബേസിൽ ജോസഫ്,​ ജഗദീഷ്,​ ഹരീഷ് ഉത്തമൻ,​ ഹരീഷ് പേരടി,​ പ്രമോദ് ഷെട്ടി,​ രോഹിണി എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു.

സംഗീതം ദിബു നൈനാൻ തോമസ്,​ അഡിഷണൽ സ്ക്രീൻ പ്ലേ ദീപു പ്രദീപ്,​ ഛായാഗ്രഹണം ജോമോൻ ടി. ജോൺ,​ എഡിറ്റർ ഷമീർ‌ മുഹമ്മദ്,​ പ്രോജക്ട് ഡിസൈൻ എൻ,​എം. ബാദുഷ,​ ജിജോ കാവനാൽ,​ ശ്രീജിത്ത് രാമചന്ദ്രൻ,​ പ്രിൻസ് പോൾ എന്നിവരാണ് സഹനിർമ്മാതാക്കൾ. എക്സിക്യുട്ടീവ് പ്രൊഡ്യസർ ഡോ. വിനീത് എം.ബി. പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽദാസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOVINO, TOVI, AJAYANTE RANDAM MOSHANAM, TOVINO NEW MOVIE, TEASER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.