SignIn
Kerala Kaumudi Online
Wednesday, 27 September 2023 7.57 PM IST

ലഹരി തലയ്ക്ക് പിടിച്ച് അർദ്ധരാത്രി കോർപ്പറേഷൻ ഓഫീസിന്റെ ഗേറ്റ് ചാടിക്കടന്നു, വഴി യാത്രികരെ തടഞ്ഞു; ബംഗാളിയുടെ അഭ്യാസം കണ്ട് വലഞ്ഞ് പൊലീസ്

arrest

കൊല്ലം: കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ലഹരിയി​ൽ ബംഗാളിയുടെ പരാക്രമം. ഓഫീസിന്റെ ഗേറ്റ് ചാടിക്കടന്ന ഇയാളെ കോർപ്പറേഷൻ ഓഫീസിലെ സുരക്ഷാ ജീവനക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഓഫീസിന് വലം വച്ച് ഓടി​ അതേ ഗേറ്റിലൂടെ ചാടി റോഡിലെത്തിയ ഇയാൾ സെക്കൻഡ് ഷോ കഴിഞ്ഞ് പോയവരെയും മറ്റ് വാഹന യാത്രികരെയും തടഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസിനെ കണ്ടതും ഇയാൾ റോഡി​ൽ ഉറക്കം ആരംഭിച്ചു. പൊലീസും കാഴ്ചക്കാരായി. ജീപ്പിൽ കയറ്റിയാൽ പ്രശ്നം സൃഷ്ടിക്കുമെന്ന ഭീതിയിൽ വനിത എസ്.ഐ ആംബുലൻസ് വിളിച്ച് വരുത്തി. ആശുപത്രി​യി​ൽ കൊണ്ടുപോകാനും പൊലീസ് ആശങ്കപ്പെട്ടു. പി​ന്നീട് പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടു പോയ ഇയാളെ ആശ്രാമത്ത് ഇറക്കിവിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, BENGALI, VIOLENCE, KOLLAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.