സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പുത്തൻ ലുക്ക് ശ്രദ്ധേയമാകുന്നു. ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വച്ച് എം വി ഗോവിന്ദന് കിട്ടിയ സ്വീകരണത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സാധാരണ വേഷത്തിൽ നിന്ന് വ്യത്യസ്തമായി ഷർട്ട് ടക്ക് ഇൻ ചെയ്താണ് ഗോവിന്ദൻ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷയുടെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി ലണ്ടനിലെത്തിയത്.
സമീക്ഷ യു കെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി യുകെയിൽ എത്തിച്ചേർന്നിരിക്കുകയാണ്. ലണ്ടൻ ഗ്വാറ്റിക്...
Posted by MV Govindan Master on Friday, 19 May 2023
എം വി ഗോവിന്ദൻ തന്നെയാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. സംവിധായകൻ ആഷിക് അബു, സമീക്ഷ യുകെയുടെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ എന്നിവരാണ് എംവി ഗോവിന്ദനെ സ്വീകരിക്കാൻ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |