തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർ വിഭാഗം ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം നടത്തുന്നതിന്റെ ഭാഗമായി ജീവനക്കാർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചും മാനദണ്ഡങ്ങൾക്ക് വിധേയമായും സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചു.
4,502 പേരുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. യൂണിറ്റ് തലത്തിൽ പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ ആക്ഷേപമുണ്ടാകുന്നപക്ഷം ജില്ലാ അധികാരി മുമ്പാകെ അപേക്ഷ സമർപ്പിക്കാം. ജില്ലാ അധികാരി, ക്ലസ്റ്റർ ഓഫീസർ, ജില്ലാ ഓഫീസിലെ സീനിയർ സൂപ്രണ്ട് എന്നിവരടങ്ങിയ കമ്മിറ്റി 24ന് വൈകിട്ട് 5നകം ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കണം. കൂടാതെ ലിസ്റ്റിൽ ഉൾപ്പെട്ട ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ പരിശോധിച്ച് 29നകം ചീഫ് ഓഫീസിൽ അറിയിക്കണം. തുടർന്ന് അന്തിമ ലിസ്റ്റ് ഉത്തരവായി ഇറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |