SignIn
Kerala Kaumudi Online
Friday, 29 March 2024 7.01 AM IST

ബെവ്കോയ്ക്ക് പിന്നാലെ കെ എസ് ആർ ടി സിയിലും 2000 രൂപയുടെ നോട്ട് വിലക്കിയോ,​ വിശദീകരണവുമായി മാനേജ്‌മെന്റ്

ff

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളും അറിയിപ്പുകളും വാസ്തവ വിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് അറിയിച്ചു. 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതിവരെ സ്വീകരിക്കുമെന്ന് കെഎസ്.ആ‍ർ.ടി.സി അറിയിച്ചു. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളും അറിയിപ്പുകളും വാസ്തവ വിരുദ്ധമാണ്. നോട്ടുകൾ സ്വീകരിക്കരുത് എന്ന യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല. നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ ഇനി നോട്ടുകൾ കെ.എസ്.ആർ.ടി.സി സ്വീകരിക്കില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വ്യക്തതവരുത്തുന്നതെന്നും മാനേജ്‌മെന്റ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEVCO, KSRTC, 2000 CURRENCY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.