കോട്ടയം: വീടിന്റെ വരാന്തയിൽ കസേരയിൽ ഇരിക്കുകയായിരുന്ന ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തിൽ പീതാംബരൻ (64) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഈ സമയം പീതാംബരൻ വീട്ടിൽ തനിച്ചായിരുന്നു. സമീപത്തെ വീട്ടിൽ നിന്ന് കൊച്ചുമകൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മിന്നലിൽ ഇലക്ട്രിക് ഉപകരണങ്ങൾക്കും ഭിത്തിക്കും കേടുപാട് സംഭവിച്ചു. ഭാര്യ: കുട്ടിയമ്മ. മക്കൾ: സീജ, ലിജ, നിജ. മരുമക്കൾ: സതീഷ് (രാമപുരം), അനീഷ് (രാമപുരം), പരേതനായ ഷിബു. സംസ്കാരം പിന്നീട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |