SignIn
Kerala Kaumudi Online
Saturday, 20 April 2024 12.40 AM IST

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് കേടായി, പകരം രണ്ടെണ്ണം കൊണ്ടുവന്നിട്ടും ശരിയായില്ല; ഒടുവിൽ കൈയിൽ കൊടുത്തപ്പോൾ വാങ്ങിയില്ല

cm

കോട്ടയം: ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായി. സാങ്കേതിക തകരാർ മൂലം മൈക്കിൽ നിന്ന് മൂന്ന് തവണ ശബ്ദമുണ്ടാവുകയും പൂർണമായി കേടാവുകയും ചെയ്‌തു.

ഉടൻ തന്നെ വേദിയിലുണ്ടായിരുന്ന മന്ത്രി വി എൻ വാസവനും സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്നയാളും മുഖ്യമന്ത്രിയ്ക്കരികിലെത്തി. ഇതിനിടെ മൈക്ക് ഓപ്പറേറ്റർ രണ്ട് മൈക്ക് കൊണ്ടുവന്ന് സ്റ്റാൻഡിൽ ഉറപ്പിച്ചെങ്കിലും ശരിയായില്ല. ഒടുവിൽ മൂന്നാമത്തെ മൈക്ക് മുഖ്യമന്ത്രിയുടെ കൈയിൽ കൊടുത്തെങ്കിലും അദ്ദേഹം വാങ്ങിയില്ല. അത് സ്റ്റാൻഡിൽ ഉറപ്പിച്ചതോടെ മുഖ്യമന്ത്രി പ്രസംഗം തുടർന്നു.

നേരത്തെ സി പി എം നയിച്ച ജനകീയ പ്രതിരോധ ജാഥയ്ക്ക് തൃശൂരിൽ മാളയിൽ നൽകിയ സ്വീകരണത്തിനിടെ മൈക്ക് തകരാറിലായിരുന്നു. തുടർന്ന് നന്നാക്കാനെത്തിയ ഓപ്പറേറ്ററെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ശകാരിച്ചത് വാർത്തയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM PINARAYI VIJAYAN, MIC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.