SignIn
Kerala Kaumudi Online
Friday, 19 April 2024 1.41 PM IST

മാസ് നായകൻ ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രം 'ദേവര'; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കാണാം

movie

പ്രേക്ഷകരുടെ ഇഷ്ടതാരം ജൂനിയർ എൻടിആറിന്റെ ആരാധകർ കാത്തിരുന്ന ദിനം വന്നെത്തിയിരിക്കുന്നു. NTR30 എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടൈറ്റിൽ ജൂനിയർ എൻടിആർ അനൗൺസ് ചെയ്തു. 'ദേവര' എന്നു പേരിട്ടിരിക്കുന്ന ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്. ചിത്രത്തിന്റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്കിൽ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എൻടിആറിനെയാണ് കാണാൻ കഴിയുക.

ആൽഫാ മാൻ ലുക്കിൽ എൻടിആർ കസറിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദൈവം എന്ന അർത്ഥം വരുന്ന 'ദേവര' ഇന്ത്യൻ ആക്ഷൻ ചിത്രങ്ങളിൽ പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ.

യുവസുധ ആർട്ട്സും എൻ.ടി.ആർ ആർട്ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാൻവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര.

മിക്കിളനേനി സുധാകറും കോസരാജു ഹരികൃഷ്ണയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷൻ ഡിസൈനറായി സാബു സിറിൾ, എഡിറ്ററായി ശ്രീകർ പ്രസാദ് തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. പി.ആർ.ഒ: ആതിരദിൽജിത്ത്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEVARA MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.