SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.08 PM IST

ബാംഗ്ളൂർ പുറത്തായതിന് പിന്നാലെ പൊട്ടിച്ചിരി മീം പങ്കുവച്ചു; ഇത് നവീന്റെ അവസാന ഐപിഎല്ലാകുമെന്ന് ആരാധകർ

naveen

ബംഗളൂരു: പ്ളേ ഓഫ് സാദ്ധ്യതയ്‌ക്കുള്ള അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റാൻസിനോട് പരാജയപ്പെട്ട് ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്‌സ് ഐപിഎല്ലിൽ നിന്നും പുറത്തായതിന് പിന്നാലെ പരിഹാസ മീം പങ്കുവച്ച് ലക്‌നൗ താരം നവീൻ ഉൽ ഹഖ്. പൊട്ടിച്ചിരിക്കുന്ന പ്രശസ്‌തമായ മീം പങ്കുവച്ചതോടെ ആരാധകർ നവീനോട് കടുത്ത രോഷപ്രകടനമാണ് നടത്തുന്നത്. ബാംഗ്ളൂർ പുറത്തായതോടെ ഒരുവട്ടം കൂടി കൊഹ്‌ലി- നവീൻ പോര് ഉണ്ടാകില്ലെന്ന് ഉറപ്പായി.

മുൻപ് മേയ് ഒന്നിന് നടന്ന മത്സരത്തിൽ കൊഹ്‌ലിയും നവീനും തമ്മിൽ കളിക്കളത്തിൽ ഏറ്റുമുട്ടി. മത്സരശേഷം ഗംഭീറുമായും കൊഹ്‌ലി രൂക്ഷമായ വാദപ്രതിവാദം നടത്തിയിരുന്നു. ഇനി ബുധനാഴ്‌ച മുംബയുമാണ് എലിമിനേറ്ററിൽ ലക്‌നൗവിന്റെ മത്സരം.

മേയ് ഒന്നിന് നടന്ന പ്രശ്‌നങ്ങൾക്ക് ശേഷം കൊഹ്‌ലിയെ നവീൻ ഇൻസ്‌‌റ്റഗ്രാമിൽ പിന്തുടരുന്നത് നി‌ർത്തിയിരുന്നു.കൊൽക്കത്തയെ ഒരു റണ്ണിന് ലക്‌നൗ പരാജയപ്പെടുത്തിയ മത്സരത്തിൽ ആരാധകർ നവീനെ നോക്കി കൊഹ്‌ലി..കൊഹ്‌ലി എന്ന് ആരവം മുഴക്കിയിരുന്നു. ഇവരോട് ഇനിയും വിളിക്കാൻ ഇടയ്‌ക്ക് ആവശ്യപ്പെട്ട നവീൻ വിക്കറ്റ് വീഴ്‌ച ആഘോഷിക്കുന്നതിനിടെ കാണികളോട് മിണ്ടാതെയിരിക്കാനും ആംഗ്യം കാട്ടി.

നവീന്റെ സ്റ്റാറ്റസ് കണ്ട കൊഹ്‌ലി ആരാധക‌ർ കടുത്ത രീതിയിലാണ് പ്രതികരിച്ചത്. ഇത് നവീന്റെ അവസാന ഐപിഎൽ ആണെന്നാണ ചിലർ പറഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL 2023, KOHLI FANS, NAVEEN UL HUQ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.