ഒന്നര പതിറ്റാണ്ടിന് ശേഷം ജൂത കല്യാണത്തിന് സാക്ഷിയായി കൊച്ചി. ജൂയിഷ് ആചാരങ്ങൾ എല്ലാം പാലിച്ചുകൊണ്ടുള്ള കല്യാണമായിരുന്നു ഇന്നലെ നടന്നത്. മുൻ ക്രൈം ബ്രാഞ്ച് എസ് പി ബിനോയ് മലാഖൈയുടെ മകൾ റേച്ചൽ മലഖൈയും അമേരിക്കൻ സ്വദേശിയായ സഖറി റോവെയും തമ്മിലായിരുന്നു വിവാഹം. യുഎസിൽ ഡേറ്റ സയന്റിസ്റ്റാണ് റേച്ചൽ. സഖറി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയിൽ ശാസ്ത്രജ്ഞനും.
ജൂയിഷ് വിവാഹ ആചാരപ്രകാരം ഹൂപ എന്നറിയപ്പെടുന്നയിടത്താണ് വിവാഹച്ചടങ്ങുകൾ നടന്നത്. കൂടുതൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാനുള്ള സൗകര്യാർത്ഥം കൊച്ചിയിലെ ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു ഇത് സംഘടിപ്പിച്ചത്. 2008ലാണ് അവസാനമായി ജൂയിഷ് വിവാഹത്തിനേ കേരളം സാക്ഷിയായത്. ആചാരങ്ങളിൽ വ്യത്യസ്തത തന്നെയാണ് ജൂതക്കല്യാണങ്ങളുടെ പ്രത്യേകത.
#WATCH | Kerala: Kochi witnessed its first Jewish wedding in 15 years on 21st May, when Rachel and Richard tied the knot at a resort. The marriage was officiated by a Rabbi from Israel.
— ANI (@ANI) May 22, 2023
Rachel is the daughter of former Crime Branch Superintendent Binoy Malakhai while Richard is… pic.twitter.com/UNEroILNOb
ചരിത്രകാരന്മാർ പറയന്നത് പ്രകാരം 2000 വർഷങ്ങൾക്ക് മുമ്പ് കിംഗ് സോളമന്റെ കാലത്താണ് ജൂതന്മാർ കേരളത്തിൽ കച്ചവടത്തിനായി എത്തുന്നത്. ഇന്ന് വളരെ കുറച്ച് ജൂതകുടുംബങ്ങൾ മാത്രമാണ് കേരളത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |