SignIn
Kerala Kaumudi Online
Friday, 29 March 2024 5.22 PM IST

വില്ലയിലുണ്ടായ തീപിടിത്തത്തിൽ യുഎഇയിൽ ആറ് മരണം; പരിക്കേറ്റവരുടെ നില ഗുരുതരം

uae-fire

അബുദാബി: യുഎഇയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ പൊള്ളലേറ്റ് മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. അബുദാബി ബനിയാസ് പ്രവിശ്യയിലെ മുഅസ്സസിലെ വില്ലയ്ക്കാണ് തീപിടിച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. തീപിടിത്തത്തിന് പിന്നിലെ കാരണം എന്താണ് വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് അധികൃതർ അറിയിക്കുന്നത്. മറ്റ് അഞ്ച് പേരുടെ നിലയിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് വിവരം. അതേസമയം അപകടത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസുകളെ മാത്രം വിവരങ്ങൾക്കായി ആശ്രയിക്കാനും അബുദാബി സിവിൽ ഡിഫൻസ് പൊതുജനത്തോട് ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, ABUDHABI, FIRE, VILLA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.