SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.00 PM IST

കോൺഗ്രസ് പുനഃസംഘടന: ബ്ലോക്ക് പ്രസിഡന്റുമാർ ഉടൻ

p

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ബ്ലോക്ക് പ്രസിഡന്റുമാരുടെ അന്തിമ പട്ടികയ്ക്ക് എത്രയും പെട്ടെന്ന് രൂപം നൽകാനുള്ള ശ്രമത്തിലാണ് കെ.പി.സി.സിയുടെ ഏഴംഗ ഉപസമിതി. ആദ്യഘട്ട സൂക്ഷ്മ പരിശോധനകൾ പൂർത്തിയാക്കി ഇന്നുതന്നെ 200 ബ്ലോക്ക് പ്രസിഡന്റുമാരുടെയെങ്കിലും കാര്യത്തിൽ ധാരണയുണ്ടാക്കാനാണ് നീക്കം. ആകെ 285 ബ്ലോക്ക് പ്രസിഡന്റുമാരുണ്ട് . ഇന്നലെ രാത്രി വൈകുവോളം കെ.പി.സി.സി ഉപസമിതി യോഗം ചേർന്നു.

70 ബ്ലോക്കുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജില്ലകളിൽ നിന്ന് ഒറ്റപ്പേരാണ് നിർദ്ദേശിച്ചത് . ജില്ലാതല പുനഃസംഘടനാ സമിതികൾ ഐകകണ്ഠ്യേന കൈമാറിയ ഈ പേരുകൾ അതേപടി സംസ്ഥാന ഉപസമിതി അംഗീകരിച്ചിട്ടുണ്ട്. അവശേഷിക്കുന്ന പ്രസിഡന്റുമാരുടെ കാര്യത്തിലാണ് ഉപസമിതിയിൽ ധാരണയാവാനുള്ളത്.

ഒഴിവാക്കപ്പെടുന്ന ബ്ലോക്ക് പ്രസിഡന്റുമാരിൽ നിന്ന് പ്രവർത്തനമികവുള്ളവരെ ജില്ലാ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കും. ജില്ലാ ഭാരവാഹിത്വത്തിലേക്ക് മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരെ കൂടി അത്യാവശ്യമെങ്കിൽ പരിഗണിക്കാനാണ് നിലവിലെ ധാരണ. മാനദണ്ഡത്തിൽ ഇതിനായി ഭേദഗതി വരുത്തി. ജില്ലാ ഭാരവാഹിപ്പട്ടികയുടെ കരടിന് രൂപം നൽകുമ്പോൾ ഈ മാറ്റം കൂടി കണക്കിലെടുത്താവും ഉപസമിതിയുടെ തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.